ഗിയാനി ഇൻഫാന്റിനോയ്ക്ക് മേൽ സമ്മർദ്ദം ശക്തം; ഫിഫയിൽ പിൻഗാമി ചർച്ചകൾ സജീവം
ലോക ഫുട്ബോൾ സംഘടനയായ ഫിഫയിൽ (FIFA) വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയ്ക്ക് എതിരെയുള്ള രാജി സമ്മർദ്ദം നാൾക്കുനാൾ ശക്തമാവുകയാണ്. ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഇൻഫാന്റിനോയുടെ വിവാദ നീക്കത്തിനെതിരെ ഫുട്ബോൾ ലോകത്ത് നിന്നുണ്ടായ കടുത്ത പ്രതിഷേധങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യൂറോപ്യൻ (UEFA), ഏഷ്യൻ (AFC) കോൺഫെഡറേഷനുകൾ അടക്കം ഈ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. വ്യാപകമായ വിമർശനങ്ങളെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചെങ്കിലും, ഇൻഫാന്റിനോയുടെ ഏകാധിപത്യ ശൈലിക്കെതിരെ ഫിഫയ്ക്കുള്ളിൽ തന്നെ എതിർപ്പുകൾ […]