പുതിയ സോളാർ പാനൽ ദൗത്യത്തിനായി നാസയുടെ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി മലയാളി ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ
ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് നാസയുടെ ബഹിരാകാശ സഞ്ചാരിയും മലയാളി വംശജനുമായ അനിൽ മേനോൻ രാജ്യാന്തര ബഹിരാകാശ നിലയത്തിന് (ISS) പുറത്തേക്ക്. നിലയത്തിന്റെ ഊർജ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവിയിൽ പുതിയ സോളാർ പാനലുകൾ (IROSA) സ്ഥാപിക്കുന്നതിനുമുള്ള നിർണായക ബഹിരാകാശ നടത്തത്തിനാണ് (Spacewalk) ഇന്ന് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. നാസ കമാൻഡറായ ജെസീക്ക മേയറിനൊപ്പമാണ് ഫ്ലൈറ്റ് എൻജിനീയറായ അനിൽ മേനോൻ ഈ സാഹസിക ദൗത്യത്തിൽ പങ്കാളിയാകുന്നത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റിയിലൂടെ (EVA) […]