അഗാര്‍ക്കർ പുറത്തേക്ക് ? ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മണ്‍ എത്തിയേക്കും
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ (ബി.സി.സി.ഐ) പുതിയ ഉദ്യോഗ മാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നു. നിലവിലെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന് പകരക്കാരനായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍ ആ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം നടക്കുന്ന ബി.സി.സി.ഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ (എ.ജി.എം) ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ജൂണില്‍ അഗാര്‍ക്കറുടെ ഒറിജിനല്‍ കാലാവധി അവസാനിച്ചെങ്കിലും, ബോര്‍ഡ് അദ്ദേഹത്തിന് മൂന്ന് മാസത്തേക്ക് കൂടി നീട്ടിക്കൊടുക്കുകയായിരുന്നു. […]