
കൊവിഡ്-19: എറണാകുളം ജില്ലയിലെ ടോള്‍പ്ലാസകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു
March 24, 2020 2:40 pm
0
കൊച്ചി: കൊവിഡ്-19 രോഗ വ്യാപനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മുഴുവന്‍ ടോള്‍ പ്ലാസകളുടെയും പ്രവര്‍ത്തനം നിര്‍ത്തലാക്കി. കൊച്ചി–കുമ്ബളം ടോള്‍പ്ലാസ,പൊന്നാരിമംഗലം ടോള്‍പ്ലാസ, അടക്കമുള്ള ജില്ലയിലെ മുഴുവന്‍ ടോള്‍പ്ലാസയുടെയും പ്രവര്‍ത്തനം ഈ മാസം 31 അര്‍ധരാത്രിവരെയാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.
കൊവിഡ്-19 രോഗബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പണമിടപാടുകള്‍ കൈമാറുന്നത് കര്‍ശനമായി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായതിനാലാണ് ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. നിരോധന ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി എന്‍എച്ച് എ ഐ പ്രോജക്‌ട് ഡയറക്ടര്‍,എറണാകുളം ജില്ലാ പോലിസ് മേധാവി എന്നിവരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30(2)V,സെക്ഷന്‍ 33 പ്രകാരം ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.