
പഹൽഗാം ആക്രമണം: ഇന്ത്യ പാകിസ്താനെതിരെ കടുത്ത നയതന്ത്ര നിലപാട് സ്വീകരിച്ചു; കശ്മീരിൽ ഉർജിതമായ തിരച്ചിലും സുരക്ഷാ അവലോകന യോഗങ്ങളും
April 24, 2025 12:28 pm
0
പഹല്‍ഗാം കൂട്ടക്കൊലയെ തുടര്‍ന്ന് ഇന്ത്യ പാകിസ്താനെതിരെയുള്ള നയതന്ത്ര നിലപാട് കടുപ്പിച്ചു. ഡല്‍ഹിയിലെ പാകിസ്താന്റെ ഉന്നത നയതന്ത്രജ്ഞനായ സാദ് അഹമ്മദ് വാറൈച്ചിനെ ഇന്ത്യ വിളിച്ചുവരുത്തി. തുടര്‍ന്ന്, അദ്ദേഹത്തിന് പേഴ്‌സണ നോണ്‍ ഗ്രാറ്റാ (Persona Non Grata) നോട്ടീസ് കൈമാറി. ഇത് പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയില്‍നിന്ന് പുറത്താക്കുന്ന ഔദ്യോഗിക നടപടിയാണ്.
ജമ്മുകശ്മീരിൽ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. ഇതുവരെ നൂറിന് മുകളില്‍ സംശയാസ്പദരായ വ്യക്തികളെ ചോദ്യം ചെയ്ത്, പ്രദേശവാസികളിൽ നിന്നും കുതിര സവാരിക്കാരിൽ നിന്നും ലഭ്യമായ വിവരങ്ങൾ ശേഖരിച്ചു. ഭീകരാക്രമണ പശ്ചാത്തലത്തില്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സുരക്ഷാ അന്തരീക്ഷം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമർ ഒമര്‍ അബ്ദുള്ളയും പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷം പ്രതിരോധ സന്നദ്ധത ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അത്യാധുനിക ഉപകരണങ്ങളും വാഹനങ്ങളും എത്തിച്ചു. കുൽഗാമിൽ ടിആര്‍എഫ് കമാന്‍ഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു. അതിനിടെ, അതിര്‍ത്തി മേഖലയിലെല്ലാം കർശന ജാഗ്രതാ നിർദ്ദേശങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ലെഫ്റ്റ്‌നന്റ് ഗവർണർ മനോജ് സിന്‍ഹയുടെ നേതൃത്വത്തിൽ ഇന്ന് സുരക്ഷാ അവലോകന യോഗം ഇന്ന് ചേരും. പാകിസ്താനുമായി നയതന്ത്ര നിലപാട് കടുപ്പിച്ചതിന് പിന്നാലെ, സൈനികതലത്തിൽ ഭീകരർക്കെതിരെ ശക്തമായ നടപടികൾ ഉടൻ ഉണ്ടാകും.