അൽ ബെയ്ത്തിൽ ക്രിസ്റ്റ്യാനോ ഷോ
November 26, 2024 11:08 am
0
ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ; അൽ നസ്‌റിന് തകർപ്പൻ ജയം
ദോഹ: ഖത്തറിൻ്റെ മനോഹര കളിമുറ്റമായ അൽ ബെയ്ത്തിൻ്റെ പച്ചപ്പുല്ലിൽ സുപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിയഴക് മതിയാവോളം ആസ്വദിച്ച് ഫുട്ബാൾ പ്രേമികൾ. എ.എഫ്.സി എലൈറ്റ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ സൗദി ക്ലബ് അൽ നസ്‌റും, ഖത്തറിൻ്റെ അൽ ഗറാഫയും തമ്മിലെ മത്സ രം ക്രിസ്റ്റ്യാനോ ഷോ ആയി മാറി. അൽ നസ്ർ 3-1ന് ജയിച്ച മത്സരത്തിൽ ഇരട്ട ഗോളുകൾ കുറിച്ചായിരു ന്നു താരം നിറഞ്ഞാടിയത്.
46-ാം മിനിറ്റിൽ ഹെഡറിലൂടെ ആദ്യ ഗോൾ, ശേഷം 64-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. ഇരു ഗോളുകൾ ക്കും ശേഷം, കോർണറിലേക്ക് ഓടിയെത്തി ട്രേഡ്‌മാർക്ക് സെലിബ്രേഷനായ ‘സ്യൂ….’ ആഘോഷത്തെ ഗാ ലറിയും ഏറ്റെടുത്തു. ബ്രസീലിൻ്റെ കൗമാരതാരം ഏഞ്ചലിയോയുടെ വകയായിരുന്നു (58) അൽ നസ്റി എൻ്റെ മൂന്നാം ഗോൾ. 75-ാം മിനിറ്റിൽ ജോസെലു അൽ ഗറാഫയുടെ ആശ്വാസ ഗോൾ കുറിച്ചു.