
പാകിസ്താന് ചൈനയുടെ ശക്തമായ പിന്തുണ; പഹല്‍ഗാമ ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടു.
April 28, 2025 11:54 am
0
പാകിസ്താനോടുള്ള പിന്തുണ ഉറപ്പാക്കിയ ചൈന, യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങൾ കൈമാറി. ദീർഘദൂര മിസൈലുകളും ഉയർന്ന ശേഷിയുള്ള ആയുധങ്ങളും പാകിസ്താന്റെ സൈനിക ശേഷി മെച്ചപ്പെടുത്തുന്നതിനായി നൽകി.
പഹല്‍ഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ ചൈന പിന്തുണച്ചു. പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുണ്ടായ ഫോൺ സംഭാഷണത്തിലാണ് ചൈന പാകിസ്താനോടുള്ള പിന്തുണ ഔദ്യോഗികമായി അറിയിച്ചത്.
പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണ നൽകുന്നതായി ചൈന അറിയിച്ചു. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികൾ ചൈന നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താനെ അറിയിച്ചു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെട്ട അന്വേഷണം സ്വീകാര്യമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്താൻ ചൈനയ്ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി, ഭീകരതയെ ചെറുക്കൽ എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെന്ന് പറയുകയും, സംയമനത്തോടെ ഇടപെടലാണ് ആവശ്യമായ നടപടി എന്നും മുന്നറിയിപ്പ് നൽകി.