Tuesday, 29th April 2025
April 29, 2025

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ; കേരളം മുഴുവന്‍ ലോക്ക് ഡൗണ്‍

  • March 23, 2020 8:17 pm

  • 0

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കേരളം പൂര്‍ണമായി അടച്ചിടും. ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാനം മുഴുവന്‍ അടിച്ചിടുന്ന കാര്യം അറിയിച്ചത്.

ഭക്ഷ്യസാധനങ്ങളുടെയും മരുന്നിന്‍റെയും ലഭ്യത ഉറപ്പാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. പെട്രോള്‍ പമ്ബ്, എല്‍.പി.ജി വിതരണം, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും.

കാസര്‍കോട് 19, കണ്ണൂര്‍ 5, എറണാകുളം 2, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95 ആയി.