
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
March 23, 2020 7:30 pm
0
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോടാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതന്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇതോടെ സംസ്ഥാനത്ത് 65 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികത്സയിലാണ് ഇയാള്‍. ഇയാളുടെ വിവരങ്ങളുള്‍പ്പെടെയുള്ള റൂട്ട് മാപ്പ് അല്‍പ്പസമയത്തിനകം പുറത്തുവിടുമെന്ന് ജില്ല അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്.