
കൊറോണ ; ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചു
March 23, 2020 3:00 pm
0
കൊച്ചി: കൊറോണ പടരുന്ന സാഹചര്യത്തില്‍ വൈറസിന്റെ വ്യാപനം തടയാന്‍ ഹൈക്കോടതി അടയ്ക്കാന്‍ തീരുമാനം. ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്. അതേസമയം ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും.
ഏപ്രില്‍ ഒമ്ബതു മുതല്‍ ഹൈക്കോടതി വേനലവധിക്ക് പിരിയും. ഈ സാഹചര്യത്തില്‍ ഏകദേശം രണ്ട് മാസത്തോളം കേരള ഹൈക്കോടതി അടഞ്ഞ് കിടക്കും.അതിനിടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും ഈ മാസം 31വരെ പൂട്ടിയിടും..ഈയാഴ്ച ഇനി വ്യാഴാഴ്ച മാത്രമേ സിറ്റിംഗ് ഉണ്ടാകൂ
തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പെടെ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഹൈക്കോടതി അടച്ചിടുന്നതാകും ഉചിതം എന്ന സന്ദേശം കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി താല്‍ക്കാലികമായി അടയ്ക്കുന്നത്.