
കോവിഡ് 19 ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും
March 23, 2020 1:29 pm
0
തിരുവനന്തപുരം: കോവിഡ് 19 ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെങ്കിലും കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കടുത്ത നടപടി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.
കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാലും അവശ്യസാധനങ്ങള്‍ക്കും സര്‍വീസുകള്‍ക്കും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കുന്നു. അതേസമയം, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.