Tuesday, 29th April 2025
April 29, 2025

കോവിഡ് 19: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം, ശനിയാഴ്ചകളില്‍ അവധി

  • March 20, 2020 7:50 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനം അനിയന്ത്രിതമാംവിധം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒരു ദിവസം ഇടവിട്ട് ജോലിക്ക് ഹാജരായാല്‍ മതിയാകും, ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. നാളെ മുതല്‍ മാര്‍ച്ച്‌ 31 വരെയുള്ള ശനിയാഴ്ചകളില്‍ അവധിയും പ്രഖ്യാപിച്ചു.

ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് ജോലിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുസര്‍ക്കാര്‍ സര്‍വീസിലുള്ള 70 ശതമാനത്തോളം ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമായിരിക്കും.