
തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം; പുറത്തിറങ്ങരുതെന്ന് കലക്ടര്‍
March 14, 2020 3:03 pm
0
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തലസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ബ്യൂട്ടിപാര്‍ലറുകള്‍ക്കും ജിമ്മുകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും.
രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവു. ഉത്സവങ്ങളും മറ്റ് ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കും. വര്‍ക്കലയില്‍ ജാഗ്രത കൂട്ടണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരത്തെ രോഗി വീട്ടിലെ നിരീക്ഷണം പാലിച്ചില്ല. ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയത്. ഇയാളുമായി അടുത്തിടപഴകിയ ആളുകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രോഗബാധിതന്‍ ഉത്സവത്തിന് പോയത് അന്വേഷിക്കും. തിരുവനന്തപുരം ജില്ലയില്‍ 249 പേരാണ് നിരീക്ഷണത്തിലുള്ളത്. 231 പേര്‍ വീട്ടിലും 18പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 70 സാമ്ബിളുകളുടെ പരിശോധന ഫലം ജില്ലയില്‍ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.