
ഇറ്റലിയില്‍ കുടുങ്ങിയവരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ എത്തി
March 14, 2020 12:40 pm
0
തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങി. കൊറോണ താണ്ഡവമാടുന്ന ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ദുബായ് വഴിയായിരുന്നു യാത്ര.
ഇന്ത്യയില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് എത്തിച്ചത്.