Monday, 28th April 2025
April 28, 2025

കൊറോണ: തൃശ്ശൂരില്‍ രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയത് 385പേര്‍

  • March 13, 2020 6:00 pm

  • 0

തൃശ്ശൂര്‍തൃശ്ശൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ 385 പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ഫെബ്രുവരി രണ്ട് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ രോഗി സഞ്ചരിച്ച സ്ഥലങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 385 പേരെ കണ്ടെത്തിയതെന്ന് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊടുങ്ങല്ലൂര്‍, ചേറ്റുവ, തൊയക്കാവ്‌, ശോഭാ മാള്‍, കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തിയേറ്റര്‍, പെരിഞ്ഞനം, പാവറട്ടി, ചാവക്കാട് എന്നീ സ്ഥലങ്ങളിലാണ് രോഗി സഞ്ചരിച്ചിരുന്നത്. രോഗിയെ ചികിത്സിച്ച ഡോക്ടറും നിരീക്ഷണത്തിലാണെന്ന് കളക്ടര്‍ പറഞ്ഞു.

ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്നുഇറ്റലിയില്‍നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ യാത്ര ചെയ്ത കാര്യം ഇയാള്‍ നിഷേധിച്ചു. പിന്നീട് ആരോഗ്യവകുപ്പ് നിര്‍ബന്ധപൂര്‍വം ആശുപത്രിയിലാക്കുകയായിരുന്നു.

തൃശ്ശൂര്‍ ജില്ലയില്‍ പരിശോധനയ്ക്കയച്ച സാമ്ബിളുകളില്‍ 33 എണ്ണവും നെഗറ്റീവ് ആണ്.

നിലവില്‍ കൊറോണ വൈറസിനെ തുടര്‍ന്ന് 1362 പേരാണ് തൃശ്ശൂര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 77പേര്‍ ആശുപത്രിയിലും 1285 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.