
കൊറോണ; റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടച്ചു തുടങ്ങി!
March 13, 2020 7:00 pm
0
തിരുവനന്തപുരം: ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടച്ചിടുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ഈ നടപടി. എ.സി, നോണ്‍ എ.സി കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിട്ട് തുടങ്ങിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
ഇവിടങ്ങളിലെ ശുചിമുറികള്‍, വാഷ്‌ബേസിനുകള്‍ മുതലായവ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് വലിയ അപകടത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. അതിനാലാണ് അടച്ചിടാന്‍ തീരുമാനിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സ്ഥിതി തുടരും.
യാത്രികരുമായി നിരന്തരം ഇടപഴകുന്ന ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ 2000 മാസ്‌കുകള്‍ ലഭ്യമാക്കണമെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ സംസ്ഥാനത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.