Monday, 28th April 2025
April 28, 2025

കേരളത്തില്‍ കൊവിഡ് 19 ഭീതി തുടരുന്നു; വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍

  • March 13, 2020 2:02 pm

  • 0

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ള 33 പേരുടെ പരിശോധനാ ഫലങ്ങളില്‍ നിന്നും 10 പേരുടെ പരിശോധനാ ഫലങ്ങളാണ് എത്തിയത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.

എറണാകുളം ജില്ലയില്‍ നിന്ന് അയച്ച സാമ്ബിളുകളില്‍ 54 എണ്ണം നെഗറ്റീവ്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കണ്ണൂരില്‍ കൊവിഡ് 19 ബാധ ഒരു രോഗിക്ക് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. 19 പേരാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. ആറ് പേര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ തലശ്ശേരി താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ തുടരുന്നത്. കണ്ണൂരില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്.

അതേസമയം, തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മരിച്ച ചെങ്ങന്നൂര്‍ സ്വദേശിക്ക് കോവിഡ് 19 ഇല്ലെന്ന് സ്ഥിരീകരണം. നിലവിലെ സാഹചര്യത്തില്‍ സാംപിള്‍ വീണ്ടും പരിശോധനക്ക് അയക്കും. എങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇയാളുടെ സംസ്കാരം കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും. കോട്ടയത്ത് രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായരുന്നയാള്‍ മരിച്ചു. പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൃതദേഹത്തില്‍ നിന്ന് സാമ്ബിളെടുത്ത് കൊവിഡ് പരിശോധനയ്ക്ക് അയയ്ക്കും. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. മരണാനന്തരച്ചടങ്ങുകളില്‍ അത്യാവശ്യം ആളുകളേ പങ്കെടുക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.