
തൃശ്ശൂരിലെ കൊറോണ രോഗിക്ക് ആയിരത്തിലധികം ആളുകളുമായി സമ്ബര്‍ക്കം: റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും
March 13, 2020 9:54 am
0
തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ആയിരത്തിലധികം ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ഷോപ്പിങ് മാളും സിനിമാ തിയറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് 11 മണിക്ക് പുറത്തുവിടും.
തൃശ്ശൂര്‍ സ്വദേശി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ യാത്രചെയ്തകാര്യം നിഷേധിച്ചു. പിന്നീട് ആരോഗ്യവകുപ്പ് നിര്‍ബന്ധപൂര്‍വം ആശുപത്രിയിലാക്കുകയായിരുന്നു.