Monday, 28th April 2025
April 28, 2025

മാധ്യമ വിലക്ക് വിശദീകരണം നല്‍കി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി

  • March 7, 2020 2:54 pm

  • 0

തിരുവനന്തപുരം: മാധ്യമ വിലക്ക് വിശദീകരണവുമായി കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശങ്ക അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു അതേസമയം നടപടിയില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്നും . കേന്ദ്ര സര്‍ക്കാരിന്‍റേത് മാധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാടാണെന്നും ജാവദേക്കര്‍ പറഞ്ഞു.

ഇതാണ് മോദി സര്‍ക്കാരിന്റെ പ്രതിബദ്ധത. മാധ്യമസ്വാതന്ത്ര്യം ചവിട്ടയരയ്ക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരാണ് ഞങ്ങള്‍. അതിനാല്‍ പ്രധാനമന്ത്രി മോദി വരെ ഈ പ്രശ്നത്തെ കുറിച്ചു ബോധവാനായിരുന്നു. എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു കൂടുതല്‍ പരിശോധിച്ച്‌ നടപടികള്‍ എടുക്കുംഇത് ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.” പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു.

വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.ഡല്‍ഹി പൊലീസിനെയും ആര്‍എസ്‌എസിനെയും പ്രതിസ്ഥാനത്ത്‌ നിര്‍ത്തി എന്നീ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.വെള്ളിയാഴ്ച 7.30 മുതലാണ് വിലക്ക്. ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇരു ചാനലുകള്‍ക്കും കേന്ദ്രം നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.

എന്നാല്‍ ശനി യാഴ്ച പുലര്‍ചെ ഒരു മണിയോടെ ഏഷ്യാനെറ്റ് ന്റെ വിലക്കുനീക്കുകയും പുനഃസംപ്രേക്ഷണം ആരംഭിക്കുകയും ചെയ്തിരുന്നു . മണിക്കൂറുകള്‍ക്കു ശേഷം ശനിയാഴ്ച്ച 9 .30 ഓടെ മീഡിയ വണ്ണും പുനഃസംപ്രേക്ഷണം ആരംഭിച്ചു