
കൊറോണ: കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് ഡല്‍ഹി, കര്‍ണാടക, ഒഡീഷ സര്‍ക്കാരുകള്‍
March 6, 2020 7:30 pm
0
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന് ഡല്‍ഹി, കര്‍ണാടക, ഒഡീഷ സര്‍ക്കാരുകള്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ഷൈല. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, ഐസൊലേഷന്‍ വാര്‍ഡ് സജീകരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാനാണ് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെ കേരളം പ്രതിരോധിച്ച രീതികള്‍ മനസിലാക്കാന്‍ തെലുങ്കാന സര്‍ക്കാരിന്റെ സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയെന്നും മന്ത്രി പറഞ്ഞു. കൊറോണയെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ഭീതിയല്ല വേണ്ടത്, ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു.