
നിയമസഭയില്‍ ‘എടാ പോടാ’ വിളിവേണ്ട ; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന
March 5, 2020 12:00 pm
0
തിരുവനന്തപുരം: നിയമസഭയില്‍ ‘എടാ പോടാ‘ വിളി നടത്തിയ പിസി ജോര്‍ജ്ജിനെ ശാസിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്ത് . നിയമസഭയില്‍ എടാ പോടാ വിളി വേണ്ടെന്ന് പിസി ജോര്‍ജ്ജിനോട് സ്പീക്കര്‍ പറഞ്ഞു. നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഒരു കുറിപ്പ് ഏല്‍പ്പിച്ചു . എന്നാല്‍ , അത് കൈമാറാന്‍ താമസിക്കുന്നത് കണ്ട പി സി ജോര്‍ജ്ജ് നിയമസഭാ ജീവനക്കാരനോട് മോശമായി പെരുമാറി .
ഇത് കേട്ടാണ് സ്പീക്കര്‍ പ്രശ്നത്തില്‍ ഇടപെട്ടതും പരാമര്‍ശം വിലക്കിയതും. ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്ന് സ്പീക്കര്‍ ജോര്‍ജിനോട് നിര്‍ദ്ദേശിച്ചു . നിയമസഭയ്ക്കകത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും സ്പീക്കര്‍ വ്യക്തമാക്കി.