
കുടിവെള്ളത്തിന് പകരം മലിനജലം; തിരുവനന്തപുരം നഗരസഭ മൂന്ന് ലോറികള്‍ പിടികൂടി
February 29, 2020 3:00 pm
0
തിരുവനന്തപുരം: കുടിവെള്ളത്തിന് പകരം മലിനജലം എത്തിച്ച് കൊടുക്കുന്ന ലോറികള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി. ഏതൊക്കെ സ്ഥാപനങ്ങളിലേക്കാണ് ഇവര്‍ വെള്ളം എത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും ഇത് തന്നെ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ പറഞ്ഞു. ജലഅതോറിറ്റിയില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുമതിയുണ്ടായിട്ടും ടാങ്കര്‍ ലോറികളില്‍ തോട്ടില്‍ നിന്ന് വെള്ളം നിറച്ച് കുടിവെള്ളമായി വിതരണംചെയ്യുന്നത്.
നഗരസഭ ഹെല്‍ത്ത് സ്‍ക്വാഡ് മൂന്ന് ലോറികള്‍ പിടികൂടി പിഴ ഈടാക്കി. ക്രിമനല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭാ തീരുമാനം.