
കളമശേരി ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു
February 29, 2020 9:53 am
0
കൊച്ചി: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് കളമശേരി ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്.
പനി മൂലമാണ് മലേഷ്യയില്‍ നിന്ന് എത്തിയ ഇയാളെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വൈറല്‍ ന്യുമോണിയ പിടിപെട്ടതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ കൊറോണ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.