Monday, 28th April 2025
April 28, 2025

നിലമ്ബൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ തമ്ബാനൂരില്‍ കണ്ടെത്തി

  • February 28, 2020 3:00 pm

  • 0

തിരുവനന്തപുരം: മലപ്പുറം നിലമ്ബൂരില്‍ നിന്നും വ്യാഴാഴ്ച്ച കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തി. നിലമ്ബൂര്‍ അകമ്ബാടം നമ്ബൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്‍റെ മകന്‍ ഷഹീന്‍ , സുഹൃത്തും സഹപാഠിയുമായ അജിന്‍ഷാദ് എന്നിവരെയാണ് ഇന്ന് രാവിലെ റെയില്‍വേ പൊലീസ് കണ്ടെത്തിയത് . വിദ്യാര്‍ഥികളിപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.

ഷഹീനെ ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലെന്ന് കാണിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷഹീന്‍. രാവിലെ സ്കൂളിലേക്ക് പോയ ഷഹീന്‍ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഷഹീനൊപ്പം സഹപാഠിയായ അജിന്‍ഷാദിനേയും കാണാനില്ലെന്ന വിവരം അറിയുന്നത് . ഇതോടെ ഇരുവരും ഒരുമിച്ച്‌ നാട് വിട്ടിരിക്കാം എന്ന നിഗമനത്തില്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കി.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരേയും റെയില്‍വേ പൊലീസ് പിടികൂടിയത് . ഇവരെ തിരിച്ചു നാട്ടിലേക്ക് കൊണ്ടു വരാനായി ബന്ധുക്കള്‍ നിലമ്ബൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.