Monday, 28th April 2025
April 28, 2025

സ്ത്രീയെ അടിച്ചുവീഴ്ത്തി ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

  • February 27, 2020 9:00 pm

  • 0

കോവളം: ഇടവഴിയിലൂടെ പോകുകയായിരുന്ന സ്ത്രീയെ പിന്‍തുടര്‍ന്ന് പിന്നില്‍ നിന്ന് അടിച്ചുവീഴ്ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു . വിഴിഞ്ഞം കാഞ്ഞിരവിളം ലക്ഷംവീട് കോളനി സ്വദേശി ശാന്തകുമാറിനെ(35)യാണ് കോവളം പോലീസ് പിടികൂടിയത് .

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ വിഴിഞ്ഞം മുക്കോല ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയില്‍വെച്ചായിരുന്നു സംഭവം . ഫാഷന്‍ഡിസൈന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീയെയാണ് ഇയാള്‍ പിന്‍തുടര്‍ന്ന് ആക്രമിച്ചത്. സ്ത്രീയെ ശാന്തകുമാര്‍ ആദ്യം പിന്നില്‍ നിന്ന് കടന്നുപിടിച്ചു. കുതറിയോടിയ ഇവരെ വഴിയില്‍ക്കിടന്ന തെങ്ങിന്റെ മടലെടുത്ത് തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു . അടിയേറ്റുവീണ ഇവര്‍ നിലവിളിച്ചപ്പോള്‍ പ്രതി തുണികൊണ്ട് യുവതിയുടെ വായ് മൂടി.തുടര്‍ന്ന് അവശയായ ഇവരെ സമീപത്തെ പുരയിടത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ യുവതിയുടെ കഴുത്തില്‍ കിടന്ന മാലപൊട്ടിച്ചെടുക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു. ഈ സമയം സ്കൂട്ടറില്‍ ഇവിടെയെത്തിയ മുക്കോല സ്വദേശികളായ യുവതികളെ കണ്ടതോടെ ശാന്തകുമാര്‍ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു .

സ്ത്രീകള്‍ നല്‍കിയ വിവരമനുസരിച്ച്‌ എസ്.എച്ച്‌.. എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തി. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും തൊട്ടകലെ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.