Monday, 28th April 2025
April 28, 2025

ടിക് ടോക്കിലൂടെ പരിചയപ്പെട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

  • February 25, 2020 7:09 pm

  • 0

തിരുവനന്തപുരം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കിയ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു പീഡനം. കാസര്‍കോട് സ്വദേശി 23കാരന്‍ അഷീക് ആണ് അറസ്റ്റിലായത്.

പഠനത്തിനായി എറണാകുളത്തുള്ള ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു പെണ്‍കുട്ടി. അറസ്റ്റിലായ ആഷിക് ബംഗളൂരുവിലെ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറാണ്. പിതാവിന്റെ അനുജനാണെന്ന് പറഞ്ഞ് ഹോസ്റ്റല്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ച്‌ വിവരം അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ എത്തിയിരുന്നില്ലെന്ന് അറിയുന്നത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്നു ബന്ധുക്കള്‍ പള്ളിക്കല്‍ പൊലീസിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പി പിവി ബേബിയുടെ നിര്‍ദേശാനുസരണം പള്ളിക്കല്‍ എസ്‌എച്ച്‌ഒ. അജി ജി നാഥ്, എസ്‌ഐ പി അനില്‍കുമാര്‍, എഎസ്‌ഐമാരായ ജിഷി, അനില്‍കുമാര്‍ സിപിഒ. അനീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.