
പൗരത്വ സമരങ്ങളുടെ അടയാളപ്പെടുത്തലായി ‘ഒക്കുപൈ രാജ്ഭവന്‍’
February 25, 2020 1:00 pm
0
തിരുവനന്തപുരം: മൂന്നു മാസത്തോളമായി തുടരുന്ന പൗരത്വ സമരങ്ങളുടെ ശക്തമായ അടയാളപ്പെടുത്തലായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒക്കുപൈ രാജ്ഭവന്‍ ആരംഭിച്ചു. തുടര്‍ച്ചയായ 30 മണിക്കൂര്‍ രാജ്ഭവന്‍ സ്തംഭിപ്പിക്കുന്ന ഉപരോധ പരിപാടിക്കായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ജനാവലിയാണ് അതിരാവിലെ മുതല് തന്നെ രാജ്ഭവന്‍ പരിസരത്ത് എത്തിച്ചേര്‍ന്നത്.
സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളും നേതാക്കളും സമരനായകരും ഉപരോധത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനും പങ്കുചേരാനും എത്തുന്നുണ്ട്. രാവിടെ 7 മണി മുതല്‍ ആരംഭിച്ച ഒക്കുപൈ രാജ്ഭവന്‍റെ ഉല്‍ഘാടന സമ്മേളനം രാവിലെ 10 മണിക്ക് ആരംഭിച്ചു. ഡല്‍ഹി ഷാഹീന്‍ ബാഗിലെ സമര നായിക ബീവി അസ്മ ഖാത്തൂര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്ബലം അധ്യക്ഷത വഹിക്കുന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ജാമിഅ മില്ലിയ സമര നായിക ആയിഷാ റെന്ന മുഖ്യാതിഥിയായി പങ്കെടുക്കും. രാഷ്ട്രീയ–സാമൂഹിക മേഖലകളിലെ പ്രമുഖ സാന്നിധ്യങ്ങളായ കെ മുരളീധരന്‍ എം.പി, കെ അംബുജാക്ഷന്‍, റസാഖ് പാലേരി, ഡോ അന്‍സാര്‍ അബൂബക്കര്‍, കെ ഹനീഫ, ജബീന ഇര്‍ഷാദ് എന്നിവര്‍ ഉല്‍ഘാടന സമ്മേളനത്തില്‍ സംസാരിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന വിവിധ സമര നേതാക്കളുടെ സംഗമത്തില്‍ സുരേന്ദ്രന്‍ കരീപ്പുഴ അധ്യക്ഷത വഹിക്കും. എസ്.പി ഉദയകുമാര്‍, എം.കെ മനോജ്കുമാര്‍, കെ.പി ശശി, കെ.കെ ബാബുരാജ്, ഡോ ആസാദ്, സാബു കൊട്ടാരക്കര, എ.എസ് അജിത്കുമാര്‍, ഭാസുരേന്ദ്രബാബു, നാരായണന്‍ തമ്ബി, കെ.എസ് നിസാര്‍, ജ്യോതിവാസ് പറവൂര്‍, സി.എ ഉഷാ കുമാരി എന്നിവര്‍ സംസാരിക്കും.
ഒക്കുപൈ രാജ്ഭവന്‍റെ വൈകുന്നേരത്തെ സെഷനില്‍ സജീദ് ഖാലിദ് അധ്യക്ഷനാകും. വിവിധ മത–സാമൂഹിക നേതാക്കളായ താഹിര്‍ ഹുസൈന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അല്‍ അമീന്‍ മൗലവി, പി മുജീബ് റഹ്മാന്‍, വി.പി ശുഐബ് മൗലവി, താജുദ്ദീന്‍ കരമന, സൈഫുദ്ദീന്‍ ഹാജി, തടിക്കാട് സഈദ് മൗലവി ഫൈസി, കൃഷ്ണന്‍ കുനിയില്‍ എന്നിവര്‍ ജനാവലിയെ അഭിസംബോധനം ചെയ്യും.
രാജ്ഭവന്‍ ഉപരോധത്തിന്‍റെ ആദ്യ ദിനത്തിലെ അവസാന സെഷനില്‍ ശ്രീജ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിക്കും. കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായ രമേസ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ബെന്നി ബഹനാല്‍ എം.പി, കെ.പി.എ മജീദ്, അഡ്വ. തമ്ബാന്‍ തോമസ്, ജെ ദേവിക, ജോളി ചിറയത്ത്, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ. അമീന്‍ ഹസന്‍, ശശി പന്തളം, ടി മുഹമ്മദ് എന്നിവര്‍ സംസാരിക്കും.
ഒക്കുപൈ രാജ്ഭവന്‍റെ ഭാഗമായി സമരപ്രവര്‍ത്തകരുടെ കലാ–സംഗീതാവിഷ്കാരങ്ങളും പ്രതിഷേധ നാടകവും അരങ്ങേറും. പ്രതിഷേധ കവിതകള്‍, ഗാനങ്ങള്‍, സ്‌കിറ്റുകള്‍, ബാന്റ് വാദ്യങ്ങളോടെയുള്ള മുദ്രാവാക്യങ്ങള്‍, സമര നായകരുടെ ആവേശകരമായ മുദ്രാവാക്യങ്ങള്‍ എന്നിവ നടക്കും. ഉപരോധത്തിന്റെ ആദ്യ ദിനം പതിനായിരക്കണക്കിന് സമരക്കാരാണ് രാവില മുതല്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.