
രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു- ആലപ്പി അഷ്‌റഫ്
February 22, 2020 8:00 pm
0
ബിഗ് ബോസ് മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിനെ ബിഗ് ബോസ് ഹൌസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫ് നേരത്തെ രംഗത്തെത്തിയിരുന്നു. രജിത് കുമാറിനെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. പിന്നീട് രജിത് കുമാറിനെതിരെ കായികാതിക്രമം നടത്തിയ ഫുക്രുവിനെതിരെയും അഷ്‌റഫ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ബിഗ് എന്ന പരിപാടി കണ്ട് അതില്‍ നടക്കുന്ന അന്യായം കണ്ടു അദ്ദേഹത്തോട് സഹതാപം തോന്നിയെങ്കിലും അദ്ദേഹത്തിന് ഇപ്പോള്‍ വേണ്ടത് സഹതാപമല്ല., ജനലക്ഷങ്ങളുടെ പിന്തുണയാണെന്ന് അഷ്‌റഫ് പറഞ്ഞു. വിളിക്കാവുന്ന ആക്ഷേപവാക്കുകള്‍ മുഴുവന്‍ അദ്ദേഹത്തിന്റെമേല്‍ചാര്‍ത്തി വ്യക്തിഹത്യ നടത്തിയവരെ ജനങ്ങള്‍ പുച്ചിച്ച്‌തള്ളികഴിഞ്ഞു.
തനിക്ക് നേരില്‍ പരിചയമില്ലാത്ത രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാമായി താന്‍ സത്യസന്ധമായ ഒരു അന്വേഷണം നടത്തി. അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും വെറും നന്മമരമല്ല, നന്മയുടെ പൂമരമാണ് രജിത് സാറെന്നും അഷ്‌റഫ് പറയുന്നു.
അദ്ദേഹം ചെയ്യുന്ന സഹജീവി സഹായങ്ങള്‍ നമ്മുടെയെല്ലാം കണക്കുകൂട്ടലുകള്‍ക്കുമപ്പുറമാണ്. സഹായം ചോദിച്ചു ചെല്ലുന്നവരെ മാത്രമല്ല സഹായവും സാന്ത്വനവും അര്‍ഹതപ്പെട്ടവര്‍ക്ക് അങ്ങോട്ട് ചെന്നു സഹായിക്കുന്ന വ്യക്തിത്വം.. . സത്യവും ധര്‍മ്മവും നീതിയും വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയുലുടെ കാണിച്ചു കൊടുക്കാനുള്ളതാണന്നാണ് അദ്ദേഹത്തിന്റെ രീതിയെന്നും അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ബിഗ് എന്ന പരിപാടി കണ്ട് അതില്‍ നടക്കുന്ന അന്യായം കണ്ടു അദ്ദേഹത്തോട് സഹതാപം തോന്നിയെങ്കിലും അദ്ദേഹത്തിന് ഇപ്പോള്‍ വേണ്ടത് സഹതാപമല്ല., ജനലക്ഷങ്ങളുടെ പിന്തുണയാണ്, അത് അദ്ദേഹത്തിന് ഇപ്പോള്‍ ലഭിക്കുന്നുമുണ്ട്.
വിളിക്കാവുന്ന ആക്ഷേപവാക്കുകള്‍ മുഴുവന്‍ അദ്ദേഹത്തിന്റെമേല്‍ചാര്‍ത്തി വ്യക്തിഹത്യ നടത്തിയവരെ ജനങ്ങള്‍ പുച്ചിച്ച്‌തള്ളികഴിഞ്ഞു. അവരില്‍ പലരും ജനങ്ങളുടെ വെറുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. ചിലര്‍ സമൂഹത്തില്‍ സദാചാരവിരുദ്ധത, പരദൂഷണം, ആക്ഷേപകഥകള്‍, അക്രമം, മോഷണം എന്നീ സ്വഭാവ വിശേഷങ്ങളുമായ് വന്നപ്പോള്‍ ഇതെല്ലാം കളിയുടെ ഭാഗമാണന്ന് അവര്‍ക്ക് മാത്രമേ തോന്നിയിട്ടുള്ളു. കുടുബ പ്രേക്ഷകര്‍ ഇതിനൊക്കെ ശക്തമായ എതിര്‍പ്പോടെയും വെറുപ്പോടെയുമാണ് അതിനെ വിലയിരുത്തിയത്.
ഇങ്ങിനെയൊക്കെ നടക്കുമ്ബോള്‍, പലതിനോടും വിയോജിപ്പും പരാതിയുമായ് ഞാന്‍ പോകുമ്ബോള്‍..എനിക്ക് നേരില്‍ പരിചയമില്ലാത്ത രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായ് ഞാനൊരു അന്വേഷണശ്രമം നടത്തി. സത്യസന്ധമായ അന്വേഷണം.
അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. വെറും നന്മമരമല്ല. നന്മയുടെ പൂമരമാണ്
രജിത് സാര്‍. എന്നും പൂത്തുനിലക്കുന്ന പൂമരം… അദ്ദേഹം ചെയ്യുന്ന സഹജീവി സഹായങ്ങള്‍ നമ്മുടെയെല്ലാം കണക്കുകൂട്ടലുകള്‍ക്കുമപ്പുറമാണ്.. ക്യാന്‍സര്‍ ബാധിച്ച വിദ്യാര്‍ത്ഥിയെ ലക്ഷങ്ങള്‍ മുടക്കി സുഖമാക്കിയത്, സ്കൂള്‍ തുറക്കുമ്ബോള്‍ നിര്‍ദ്ധനരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ പാഠപുസ്തകങ്ങള്‍, യൂണിഫോം, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍, പട്ടിണി കൊണ്ട് വിഷമിക്കുന്നവര്‍ക്ക് ഭക്ഷണത്തിനുള്ള വക, മൂക ബധിര വിദ്യാര്‍ത്ഥികള്‍ക്ക് സഹായം അവരോടൊപ്പം സമയം കണ്ടെത്തി ചിലവഴിക്കുന്നു, അദ്ദേഹം പ്രസംഗിക്കാന്‍ പോകുന്നയിടങ്ങളില്‍ നിന്നും മറ്റും കിട്ടുന്ന ചെറിയ തുകകള്‍ ചേര്‍ത്ത് വെച്ച് കൃത്യമായ കണക് സൂക്ഷിച്ച്‌വെച്ച് അത് ഗാന്ധിഭവന്‍ അനാഥാലയത്തിന് നല്കിയത്ള്‍പ്പടെ ,
സഹായം ചോദിച്ചു ചെല്ലുന്നവരെ മാത്രമല്ല സഹായവും സാന്ത്വനവും അര്‍ഹതപ്പെട്ടവര്‍ക്ക് അങ്ങോട്ട് ചെന്നു സഹായിക്കുന്ന വ്യക്തിത്വം.. . സത്യവും ധര്‍മ്മവും നീതിയും വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയുലുടെ കാണിച്ചു കൊടുക്കാനുള്ളതാണന്നാണ് അദ്ദേഹത്തിന്റെ രീതി. ഇതില്‍ കൂടുതല്‍ എന്തു നന്മയാണ് ഒരാളില്‍ നിന്നും പ്രതീക്ഷിക്കേണ്ടത് .ഇങ്ങനെയുള്ള മനുഷ്യര്‍ അന്യം നിലക്കുന്ന ഈ കാലഘട്ടത്തില്‍.. രജിത് സാര്‍… താങ്കളെ ഓര്‍ത്ത് ഓരോ മലയാളികളും അഭിമാനിക്കുന്നു. അത് കൊണ്ടാണ് ഞാനിതെഴുതാനും കാരണമായത്.
അദ്ദേഹം ഈ കൂട്ടത്തില്‍ വന്നു പെട്ടതെന്തിനെന്നു ചോദിക്കുമ്ബോള്‍, ഞങ്ങളെ സംബന്ധിച്ചു ഇതില്‍ വന്നുപ്പെട്ടത് കൊണ്ടാണ് ഞങ്ങള്‍ക്ക് സാറിനെ കൂടുതല്‍ അടുത്തറിയാന്‍ പറ്റിയത്.സാര്‍ ഇവിടെയും ഹീറോ തന്നെ. സാറില്ലങ്കില്‍ ഈ ഷോ വെറും സീറോ. സാറിനെതിരെയുള്ള തിന്‍മകളുടെ കൂട്ടായ്മയാണ് പ്രേക്ഷകരെ അലോരസപ്പെടുത്തുന്നത്. പ്രേക്ഷകര്‍ രജിത് സാറിനെ കൂടുതല്‍ സ്നേഹിക്കാനെ അത്തരത്തിലുള്ള പ്രവണതകള്‍ ഉപകരിക്കുവെന്നു വിഢികള്‍ക്ക് മനസ്സിലാവില്ല.
താരങ്ങള്‍ തീറ്റിപ്പോറ്റുന്ന ഫാന്‍സിനെക്കുറിച്ച് അടുത്തറിയാവുന്ന എന്നെ ആശ്ചര്യപ്പെടുത്തുന്നത് എന്തെന്നാല്‍ ,ഒരു താരത്തിനും ലഭിക്കാത്ത , കേരളം ഇന്നുവരെ കാണാത്ത ഒരത്ഭുത പ്രതിഭാസമാണ്
രജിത് സാറിന്റെ ഫാന്‍സും, ആര്‍മിയും.ലോകത്തിന്റെ പല ഭാഗങ്ങളിലും.. ജാതി മത വര്‍ണ്ണ രാഷ്ട്രീയങ്ങള്‍ക്കതീതമായ് ദിനംപ്രതി വര്‍ദ്ധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
സംശയമില്ല അദ്ദേഹം അതിന് തികച്ചും അര്‍ഹനുമാണ്.രജിത് സാര്‍ ഈ മത്സരത്തില്‍ വിജയിച്ച് വരണമെന്നു 99% പ്രേക്ഷകരും ആഗ്രഹിക്കുന്നു..സത്യസന്ധമായ വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ അങ്ങിനെയെ സംഭവിക്കൂ ഉറപ്പാ.
നമുക്ക് കാത്തിരിക്കാം.. ഏതായാലും ഞാനും രജിത് സാറിന്റെ ഫാനായി മാറി… കട്ട ഫാന്‍.
അതേ രജിത് സാര്‍ എന്ന ആ പൂമരം എന്നുമെന്നും പൂത്തുലഞ്ഞു നിലക്കട്ടെ..
ആലപ്പി അഷറഫ്