
കുട്ടനാട് സീറ്റ് എന്‍.സി.പിക്ക് തന്നെ; തോമസ് ചാണ്ടിയുടെ സഹോദരന് സാധ്യത
February 21, 2020 7:00 pm
0
തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് എന്‍.സി.പിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ച് ഇടത് മുന്നണി. നിലവില്‍ എന്‍സിപിയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇടത് മുന്നണി യോഗം വിലയിരുത്തി. തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസിന് സ്ഥാനാര്‍ഥിത്വം നല്‍കാമെന്ന് എന്‍സിപിയില്‍ ഏകദേശ ധാരണയായെന്നാണ് സൂചന. തിങ്കളാഴ്ച ചേരുന്ന എന്‍സിപി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയാം.
മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് . ഒരിടക്ക് സീറ്റ് എന്‍സിപിയില്‍ നിന്ന് സിപിഎം ഏറ്റെടുത്തേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു . ഇതിനെല്ലാം അവസാനം എന്ന നിലയിലാണ് സീറ്റ് എന്‍സിപിക്ക് തന്നെയെന്ന ഇടത് മുന്നണിയുടെ തീരുമാനം.