Monday, 28th April 2025
April 28, 2025

കോയമ്ബത്തൂര്‍ ബസ്‌ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

  • February 21, 2020 3:10 pm

  • 0

കോയമ്ബത്തൂര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിലവില്‍ അടിയന്തരമായി 2 ലക്ഷം രൂപ നല്‍കും. ബാക്കി ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം പരിക്കേറ്റവരുടെ കാര്യത്തില്‍ ചികിത്സയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുപ്പൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ 19 പേരാണ് മരിച്ചത്. ബംഗലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി ടയര്‍ പൊട്ടി റോഡിലെ ഡിവൈഡര്‍ മറികടന്ന് ബസിലിടിച്ചു കയറുകയായിരുന്നു.