
വീണ്ടും ബസ് അപകടം: മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
February 21, 2020 11:00 am
0
ബംഗളൂരു: കോയമ്ബത്തൂരിലെ അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്ബ് വീണ്ടും അപകടം. കര്‍ണാടക മൈസൂരുവിലെ ഹുന്‍സൂരിലാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അപകടമുണ്ടായത്. ഇന്നലെ രാത്രി ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ യുവതിയാണ് മരിച്ചത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികവിവരം. ബസ്സില്‍ കുടങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയാണ് പിന്നീട് മരിച്ചത്.