
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കും; വിജിലന്‍സ്
February 20, 2020 4:05 pm
0
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുമെന്ന് വിജിലന്‍സ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി വിജിലന്‍സ് തിരുവനന്തപുരത്ത് ഉന്നതതല യോഗം കൂടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കുമെന്നാണ് നിഗമനം. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുഞ്ഞിനെ ഉടനെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം. കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റ് മതി എന്നാണ് സര്‍ക്കാരിന്റെയും തീരുമാനം