Monday, 28th April 2025
April 28, 2025

വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

  • February 20, 2020 6:00 pm

  • 0

എടക്കര: മലപ്പുറം ജില്ലയിലെ എടക്കരയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസിന്റെ പിടിയിലായി. എടക്കര തമ്ബുരാന്‍കുന്ന് സരോവരം വീട്ടില്‍ ബിന്‍സ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്ബില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരെയാണ് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ കഴിഞ്ഞ ജനുവരി 20നാണ് യുവതി ബിന്‍സയുടെ വീട്ടില്‍ എത്തിയത്. പ്രതിമാസം 8000 രൂപ ശമ്ബളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി. എന്നാല്‍, ബിന്‍സ വീട്ടില്‍ നിന്നും പുറത്തുപോകുമ്ബോള്‍ വാതില്‍ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനോടകം തന്നെ യുവതിയെ വീട്ടിലെത്തുന്ന പലര്‍ക്കുമായി ഇവര്‍ കാഴ്ചവെച്ചു.

എറണാകുളത്തെ ലോഡ്ജ് മുറിയില്‍ കൊണ്ടുപോയും പലര്‍ക്കും യുവതിയെ കാഴ്ചവെച്ചതായി പോലീസ് പറഞ്ഞു . സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനവിവരം പുറത്തുപറഞ്ഞത് . തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിയുന്നു . അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.