Monday, 28th April 2025
April 28, 2025

കോയമ്ബത്തൂര്‍ വാഹനാപകടം ; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും : മന്ത്രി കെ.കെ. ശൈലജ

  • February 20, 2020 2:00 pm

  • 0

തിരുവനന്തപുരം: കോയമ്ബത്തൂരിനടുത്ത് അവിനാശിയില്‍ കെ.എസ്‌.ആര്.‍ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു . അപകടം നടന്ന സ്ഥലത്തേക്ക് 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ട്. പത്ത് കനിവ് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആമ്ബുലന്‍സുകളുമാണ് അയച്ചിരിക്കുന്നത് . പരുക്കേറ്റവരെ കേരളത്തിലെത്തിച്ച്‌ ചികിത്സിക്കാനാണ് ശ്രമിക്കുന്നത് . തിരിച്ചെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു .

അതേസമയം ,അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടും . അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് . ഇവര്‍ അവിനാശിയിലെ ആശുപത്രിയിലും കോയമ്ബത്തൂര്‍ ജില്ലാ ആശുപത്രിയിലുമായി ചികിത്സയിലാണ് . പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം .

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം രജിസ്ട്രേഷനുള്ള ലോറി ബസില്‍ ഇടിക്കുകയായിരുന്നു . KL 15 A 282 നമ്ബര്‍ ബാംഗ്ലൂര്‍എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക്‌ ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂര്‍ ജിസ്മോന്‍ ഷാജു (24), തൃശൂര്‍ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാര്‍ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂര്‍ സ്വദേശി ഇഗ്നി റാഫേല്‍ (39), കിരണ്‍ കുമാര്‍ (33), തൃശ്ശൂര്‍ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.