Monday, 28th April 2025
April 28, 2025

പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോര്‍ട്ട് തള്ളി ആഭ്യന്തരസെക്രട്ടറി

  • February 20, 2020 9:50 am

  • 0

തിരുവനന്തപുരം: പോലീസിനെതിരേയുള്ള സി..ജി. റിപ്പോര്‍ട്ട് തള്ളി ആഭ്യന്തരസെക്രട്ടറി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. തോക്കുകള്‍ കാണാതായെന്ന ആരോപണം ശരിയല്ലെന്നും വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നതില്‍ പിഴവുസംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോലീസ് വകുപ്പ് എ.ജി.ക്ക് നല്‍കിയ വിശദീകരണങ്ങള്‍ പരിശോധിച്ചും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യുമായും ഇന്റലിജന്റ്‌സ് മേധാവിയുമായും ബന്ധപ്പെട്ടുമാണ് ആഭ്യന്തരസെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

തോക്കുണ്ട്, കണക്ക് തെറ്റി

1994 മുതല്‍ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്താറില്ല. പോലീസ് ചീഫ് സ്റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിലെ തെറ്റാണ് ആയുധങ്ങള്‍ കാണാനില്ലെന്ന പരാമര്‍ശത്തിനിടയാക്കിയത്. കണക്കിലെ തെറ്റുകള്‍ ഉത്തരവാദിത്വമില്ലായ്മയാണ്. എന്നാല്‍, സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയല്ല. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകള്‍ കംപ്യൂട്ടര്‍വത്കരിക്കും.

ക്രൈം ബ്രാഞ്ച് കണ്ടത് അത്ര ക്ളീനല്ല; ക്യാമ്ബില്‍ ഡമ്മി കാട്രിഡ്ജുകള്‍

തിരുവനന്തപുരം: പോലീസിലെ കാണാതായ തിരകള്‍ക്കുപകരം കൃത്രിമ വെടിയുണ്ടകള്‍വെച്ചെന്ന സി..ജി. റിപ്പോര്‍ട്ട് ശരിവെച്ച്‌, പേരൂര്‍ക്കട എസ്..പി. ക്യാമ്ബില്‍ െെക്രംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍.

350 കൃത്രിമ കാട്രിഡ്ജുകളാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഇതിനുപുറമേ സ്പെഷ്യല്‍ ആംഡ് പോലീസിന്റെ കൃത്രിമമായി നിര്‍മിച്ച എംബ്ലവും കണ്ടെത്തി. വെടിയുണ്ടകളുടെ ഒഴിഞ്ഞകൂട് ഉരുക്കിയുണ്ടാക്കിയതാണ് എംബ്ലമെന്ന് സംശയിക്കുന്നു. ക്യാമ്ബിലെ പോഡിയത്തില്‍ സ്ഥാപിച്ചിരുന്ന ലോഹത്തിലുള്ള എംബ്ലമാണിത്.

ഫൊറന്‍സിക് പരിശോധനയ്ക്കുശേഷമേ വെടിയുണ്ടകളുടെ കൂടുകള്‍ ഉരുക്കിനിര്‍മിച്ചതാണോ ഇതെന്നു സ്ഥിരീകരിക്കാനാവൂ. കാട്രിഡ്ജുകളും പരിശോധനയ്ക്കയക്കും. ഡ്രില്‍ കാട്രിഡ്ജുകള്‍ക്കു പകരം കൃത്രിമ കാട്രിഡ്ജുകള്‍ ​വെച്ചതിന്റെ ചിത്രം സി.. ജി. റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ്‌ ക്രൈംബ്രാഞ്ച്. കാവല്‍ക്കാര്‍തന്നെ ക്രമക്കേട് നടത്തിയെന്ന സംശയമാണുയരുന്നത്.