
അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും
February 18, 2020 9:55 am
0
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂര്‍ ജയിലില്‍ നിന്നും കൊണ്ടുവരിക.ഹൈകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അലന് പരീക്ഷ എഴുതാന്‍ സാഹചര്യമൊരുങ്ങിയത്.
രാവിലെ ഏഴ് മണിയോടെ തൃശൂര്‍ അതിസുരക്ഷ ജയിലില്‍ നിന്നും പ്രത്യേക വാഹനത്തില്‍ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എന്‍.ഐ.എ ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂര്‍ നീളുന്ന പരീക്ഷക്ക് ശേഷം അലനെ തൃശൂരിലേക്ക് തന്നെ തിരികെ കൊണ്ടു പോകും.പരീക്ഷ എഴുതാന്‍ അനുമതി തേടി കഴിഞ്ഞ ദിവസം അലന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് പരീക്ഷ എഴുതുന്നതില്‍ സാങ്കേതിക തടസമുണ്ടോയെന്ന് കോടതി കണ്ണൂര്‍ സര്‍വകലാശാലയോട് ആരാഞ്ഞു. കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മറ്റ് തടസങ്ങളില്ലെന്ന് സര്‍വകലാശാല മറുപടി നല്‍കി. തുടര്‍ന്നാണ് അലന് പരീക്ഷയെഴുതാന്‍ അനുമതി നല്‍കി വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കിയത്. എന്നാല്‍ നിയമ പഠന വിഭാഗം മേധാവി ഹാജര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം മാത്രമാകും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക. ഇന്ന് മുതല്‍ ഈ മാസം 28 വരെ പാലയാട് ക്യംപസിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഉച്ചയ്ക്ക് ഒന്നര മുതല്‍ നാലര വരെയാണ് പരീക്ഷ.