
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
February 15, 2020 8:00 pm
0
തിരുവനന്തപുരം: പാമ്ബു കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂര്‍ കകഴിഞ്ഞാലേ പറയാന്‍ കഴിയൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
വ്യാഴാഴ്ചയാണ് അണലിയുടെ കടിയേറ്റ് സുരേഷ് ആശുപത്രിയിലായത്. കൊല്ലം പത്തനാപുരത്ത് വച്ചായിരുന്നു സംഭവം. പാമ്ബിനെ പിടിച്ചശേഷം അത് പൊതുജനങ്ങള്‍ക്കായി വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്.
മുമ്ബ് വാവ സുരേഷിന് പാമ്ബ്കടിയേറ്റപ്പോള് വീണ്ടും കടിയേല്‍ക്കുന്നത് ജീവന് അപകടത്തിലാക്കും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.