Monday, 28th April 2025
April 28, 2025

ഡി.ജി.പിയുടെ വിദേശയാത്രയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ട്; വി.മുരളീധരന്‍

  • February 15, 2020 1:00 pm

  • 0

കൊച്ചി: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ഡി.ജി.പിയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമാണെന്നാണ് വി.മുരളീധരന്‍റെ ആരോപണം. വിവാദ സ്വകാര്യ കമ്ബനിക്കും യു.കെ. ബന്ധമുണ്ടെന്നും സി..ജി. പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നിലുണ്ടെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡി.ജി.പി. ഔദ്യോഗിക സന്ദര്‍ശനത്തിലാണോ അതോ സ്വകാര്യ സന്ദര്‍ശനത്തിനാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പോയതെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണമെന്നും മുരളീധരന്‍ പറഞ്ഞു.