Monday, 28th April 2025
April 28, 2025

മദ്യപിച്ച് വീട്ടിൽ വഴക്ക്; വടക്കഞ്ചേരിയിൽ മകനെ വെട്ടിക്കൊന്നു, പിതാവ് അറസ്റ്റിൽ

  • January 15, 2020 10:25 am

  • 0

വടക്കഞ്ചേരി ∙ കണ്ണമ്പ്ര പരുവാശേരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ നഴ്സ് ആയിരുന്ന ബേസിൽ ഒരു വർഷമായി നാട്ടിലാണ്. വീട്ടിൽ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും ഇതിൽ മനംമടുത്ത് ഇന്നലെ രാത്രി 10 മണിയോടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

പുലർച്ചെ ഒരു മണിയോടെ മത്തായി സുഹൃത്തിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 10 മണിക്കു തന്നെ ഇയാൾ മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മത്തായിയെ (58) പൊലീസ് അറസ്റ്റ് ചെയ്തു.