ഉറപ്പുകള്‍ പാലിച്ചില്ല; ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല ബസ് സമരമെന്ന് ഉടമകള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 21 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് ബസുടമകള്‍. ചാര്‍ജ് വര്‍ധന ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന് ബസുടമകള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്ക് ചാര്‍ജിളവ് നല്‍കണമെങ്കില്‍ നികുതി കുറക്കണം. അല്ലെങ്കില്‍ ഡീസല്‍ സബ്സിഡി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. നേരത്തെ സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ എട്ട് ദിവസം സമയം നല്‍കുകയാണെന്നും ബസുടമകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഒമ്ബതുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും […]