Blog Post

Karanavars > News > police > പ്രതിഷേധത്തിൽ പങ്കെടുക്കരുത്: പള്ളി മൈക്കിലൂടെ ആഹ്വാനം ചെയ്ത് ഡൽഹി പൊലീസ്; സി.ജെ.പി പ്രതിഷേധം തടയാൻ ഡൽഹിയിൽ കരുതൽ തടങ്കലും കനത്ത കാവലും

പ്രതിഷേധത്തിൽ പങ്കെടുക്കരുത്: പള്ളി മൈക്കിലൂടെ ആഹ്വാനം ചെയ്ത് ഡൽഹി പൊലീസ്; സി.ജെ.പി പ്രതിഷേധം തടയാൻ ഡൽഹിയിൽ കരുതൽ തടങ്കലും കനത്ത കാവലും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചുകളെ നേരിടാൻ ഡൽഹി പൊലീസ് അതീവ ജാഗ്രതയിൽ. ഇതിന്റെ ഭാഗമായി ഇന്ന് പഴയ ഡൽഹിയിലെ പള്ളിയിലെ മൈക്കിലൂടെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രഖ്യാപനം വലിയ ചർച്ചയായിരിക്കുകയാണ്. പ്രതിഷേധ പരിപാടികളിൽ ആരും പങ്കെടുക്കരുതെന്നും കുട്ടികളെയും കുടുംബാംഗങ്ങളെയും ഒഴിവാക്കണമെന്നും പള്ളി മൈക്കിലൂടെ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കർശന കരുതൽ തടങ്കലുകളും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന പ്രവർത്തകരെ വഴിയിൽ തടയുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്യുന്നുണ്ടെന്ന് സി.ജെ.പി ദേശീയ കൺവീനർ അഭിജീത് ദിപ്‌കെയും വക്താവ് സൗരവ് ദാസും ആരോപിച്ചു. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പുറം സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികളെയും പ്രവർത്തകരെയും വഴിയിൽ തടഞ്ഞുവെച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് സി.ജെ.പി നേതൃത്വം കുറ്റപ്പെടുത്തി. സുരക്ഷ മുൻനിർത്തി പുതിയ ഡൽഹി മേഖലയിൽ നിരോധനാജ്ഞയും കനത്ത പൊലീസ് സന്നാഹവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Leave a comment

Your email address will not be published. Required fields are marked *