ശശിധരൻ കർത്തയുടെ മൊഴി വീണയ്ക്കും പിണറായിക്കുമെതിരെ; മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്
സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണാ വിജയനും പിണറായി വിജയനും എതിരെ നിർണായക വെളിപ്പെടുത്തലുമായി കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) മാനേജിങ് ഡയറക്ടർ എം. ശശിധരൻ കർത്തയുടെ മൊഴി പുറത്ത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിൽ മാത്രമാണ് പണം കൈമാറിയതെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്പാകെ ഇ.ഡി സമർപ്പിച്ച […]