‘നിങ്ങളുടെ ഒരാഗ്രഹം പോലും സാധിച്ചുതരാന്‍ ആയില്ലല്ലോ’; നീറ്റ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞ വിദ്യാർത്ഥി ജീവനൊടുക്കി
നീറ്റ് (NEET) പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാനാകാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമത്തിലെ അങ്കിത സാങ്ലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചത്. ഇതിനെത്തുടർന്ന് കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. സംഭവസ്ഥലത്തുനിന്നും മറാഠിയിലുള്ള ഒരു ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ കുടുംബം തനിക്കുവേണ്ടി വലിയ തോതിൽ ത്യാഗങ്ങൾ സഹിച്ചുവെന്നും എന്നാൽ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ […]