Blog Post

Karanavars > News >

അമിതമായി മദ്യം നൽകി, മോഡലുകളെ ലഹരിയിൽ മയക്കി ഹോട്ടലിൽ താമസിപ്പിക്കുവാൻ ഉടമ ശ്രമിച്ചു, വഴങ്ങാതെ ഹോട്ടൽ വിട്ടപ്പോൾ പിന്നാലെ ആളെ വിട്ടു, റിമാൻഡ് റിപ്പോർട്ട് പുറത്ത്

കൊച്ചി: മുൻ മിസ് കേരള അൻസി കബീറിനും റണ്ണറപ്പ് അഞ്ജന ഷാജൻനും അവരുടെ രണ്ട് സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തിയതിൽ ഹോട്ടലുടമ വയലാട്ട് റോയ് ജോസഫിന് (51) ദുരുദ്ദേശ്യമുണ്ടായിരുന്നെന്ന് പൊലീസ്. ഇന്നലെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഗുരുതരമായ ആരോപണം. ഇവർക്ക് ഹോട്ടലിന്റെ ഒന്ന്, രണ്ട് നിലകളിലോ ഡി.ജെ.ഹാളിലോ പാർക്കിംഗ് ഏരിയയിലോ വച്ച് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. ബിയറിൽ ലഹരി കലർത്തിയോ എന്നും സംശയമുണ്ട്. […]

Read More

ഒടുവില്‍ കീഴടങ്ങി കേന്ദ്രം; വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്‌. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കര്‍ഷര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മോദി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ […]

Read More

അനില്‍ കുംബ്ലെ പടിയിറങ്ങി; സൗരവ് ഗാംഗുലി പുതിയ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍

ബിസിസിഐ (BCCI) പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ(Sourav Ganguly) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ICC) ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയ്ക്ക് (Anil Kumble) പകരമാണ് ഗംഗുലിയെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്. അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ഐസിസി അറിയിച്ചു. ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് സൗരവിനെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് […]

Read More

ഗോപിനാഥ് മുതുകാട് മാജിക് ഷോ അവസാനിപ്പിക്കുന്നു; ഇനിയുള്ള ജീവിതം അവർക്കായി, തന്റെ ലക്ഷ്യത്തെക്കുറിച്ച് മജീഷ്യൻ

തിരുവനന്തപുരം: ഗോപിനാഥ് മുതുകാട് മാജിക് ഷോ അവസാനിപ്പിക്കുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ പ്രകടനം ഇനിയില്ലെന്നും, പ്രൊഫഷണൽ മാജിക് ഷോ ഇനി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നാലര പതിറ്റാണ്ട് നീണ്ട പ്രകടനമാണ് അവസാനിപ്പിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ മജീഷ്യനാണ് വിരമിക്കുന്നത്. ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മാറ്റിവയ്ക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു വെളിപ്പെടുത്തൽ. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാജിക് ഷോ അതിന്റെ […]

Read More

ഈ സംസ്ഥാനത്ത് ഇനി മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങിയാൽ മതി, ഭക്ഷണശാലകളിലും മദ്യം കുപ്പിയിൽ വിളമ്പും

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇന്ന് മുതൽ മദ്യവിൽപന പൂർണമായും സ്വകാര്യ മേഖലയിലേക്ക് മാറി. നഗരത്തിൽ മുക്കിലും മൂലയിലും പ്രവർത്തിച്ചിരുന്ന മദ്യഷോപ്പുകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വിൽപന കേന്ദ്രങ്ങൾ. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പുകൾ പൂർണമായും എയർ കണ്ടിഷൻ ചെയ്തതും സി സി ടി വി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാം. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സ്വകാര്യ മേഖലയിലുണ്ടായിരുന്ന […]

Read More

കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു ; പെൻഷൻ നൽകാനും തീരുമാനം

തിരുവനന്തപുരം: നടിയും കേരള സംഗീത–നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Read More

ഓൺലൈൻ ഗെയിം കളിച്ച് കാശ് പോയി, മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശി(14)നെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പോലീസും ബന്ധുക്കളും […]

Read More

കേരളം സ്മാർട്ട് മീറ്ററിലേക്ക്; ചെലവ് 9216 കോടി

കൊച്ചി: എല്ലാതരം വൈദ്യുതി ഉപഭോക്താക്കൾക്കും പ്രീപെയ്ഡ് സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കാൻ വൈദ്യുതിബോർഡ് തീരുമാനം. കേരളത്തിലെ 1.3 കോടി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 9216 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. 1170 കോടി രൂപ കേന്ദ്ര ഗ്രാന്റായി ലഭിക്കും. രാജ്യത്തെ കാർഷിക ഉപഭോക്താക്കളൊഴിച്ചുള്ള എല്ലാവർക്കും പ്രീപെയ്ഡ് സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാർ ഓഗസ്റ്റിൽ വിജ്ഞാപനമിറക്കിയിരുന്നു. ഹൈടെൻഷൻ, എക്‌സ്ട്ര ഹൈടെൻഷൻ ഉപഭോക്താക്കൾക്കും 200 യൂണിറ്റിൽ അധികം ഉപഭോഗമുള്ളവർക്കുമായി 16 ലക്ഷം സ്മാർട്ട്‌ മീറ്ററുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന് 1123 […]

Read More

കെ-റെയില്‍: അതിരടയാള കല്ലിടല്‍ പുരോഗമിക്കുന്നു; പാത കടന്നുപോകുക ഈ വില്ലേജുകളിലൂടെ

തിരുവനന്തപുരം: കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെ–റെയില്‍) നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്. പാത യാഥാര്‍ഥ്യമാകുന്നതോടെ കാസര്‍ക്കോട്ടുനിന്ന് നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെത്താം. 2013-ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, […]

Read More

പുന:സംഘടന ഉപേക്ഷിച്ചാല്‍ പ്രവര്‍ത്തനത്തെ ബാധിക്കും- വി.ഡി. സതീശന്‍

കോഴിക്കോട്: കേരളത്തിലെ പാര്‍ട്ടി പുനഃസംഘടന ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന് കരുതി പുനഃസംഘടന നടത്താതിരുന്നാല്‍ അത് പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരുടേയും എക്‌സിക്യൂട്ടീവിന്റേയും ഡിസിസി പ്രസിഡന്റുമാരുടേയും വികാരം മാനിച്ചാണ് പുനഃസംഘടന നടപ്പിലാക്കുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ചുമതലയേറ്റ സ്ഥലങ്ങളില്‍ പലയിടത്തും 120 മുതല്‍ 150 വരെ ഭാരവാഹികളാണുള്ളത്. ഇത്രയും ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പുനഃസംഘടന നടത്തുന്ന രീതി ഉത്തരേന്ത്യയില്‍ ഉണ്ടെന്നും […]

Read More