Blog Post

Karanavars > News >

ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നു. ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരാണ് ഭേദഗതി കൊണ്ടുവരുന്നത്. ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ഡ്രൈവിങ് ലൈസന്‍സ് നേടുന്നത് തടയുന്നതിന്റേയും ഭാഗമായാണ് നടപടി. സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് മോട്ടോര്‍ വാഹനവകുപ്പിലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചത്. ലേണേഴ്സ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുമാണ് […]

Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 680 രൂപയായി. നിലവില്‍ 36,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്നലെ രാവിലെ ഉയര്‍ന്നത്. ബജറ്റില്‍ സ്വര്‍ണാഭരണ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം ഉണ്ടായതോടെയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയായി.

Read More

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് ഗൗതംഗംഭീര്‍

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് മുന്‍ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. 4 മത്സരങ്ങള്‍ അടങ്ങിയ പരമ്ബരയില്‍ ഇംഗ്ലണ്ടിന് ഒരു സാധ്യതയും ഇല്ലെന്ന് ഗംഭീര്‍ പറഞ്ഞു. സാധ്യതയുണ്ടെങ്കില്‍ തന്നെ അത് ഡേ നൈറ്റ് മത്സരത്തിലാണ്. അതുകൊണ്ട് തന്നെ 30, 31 എന്ന നിലയില്‍ ഇന്ത്യ പരമ്ബര സ്വന്തമാക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ’30 എന്ന നിലയിലോ 31 എന്ന നിലയിലോ ഇന്ത്യ തന്നെ പരമ്ബര ജയിക്കും. ഒരു പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് […]

Read More

കോവിഡ് ബാധിതരുടെ എണ്ണം എട്ടു മാസത്തെ കുറഞ്ഞ നിരക്കില്‍; കേരളത്തിലേക്ക് കേന്ദ്രസംഘമെത്തും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെ. എട്ടു മാസത്തിനുള്ളിലെ കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 8,635 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തി 8,171 കേസുകള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ജനുവരി 30ന് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തശേഷം ഇതുവരെ 1,07,66,245 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1.04 കോടി ആളുകള്‍ രോഗമുക്തരായി. 1,54,486 പേര്‍ മരിച്ചു. കഴിഞ്ഞ […]

Read More

പതിനഞ്ചുകാരിയെ അഞ്ച് മാസം ലൈംഗിക പീഡനത്തിനിരയാക്കി, അമ്മായി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ബന്ധു ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രതികള്‍ പെണ്‍കുട്ടിയെ അഞ്ച് മാസത്തോളമാണ് ക്രൂരപീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കാണിച്ച്‌ ജനുവരി 30ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനാണ് ചിക്കമംഗളൂരുവിലെ ശൃംഗേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ‘പെണ്‍കുട്ടിയെ പതിനേഴ് പേര്‍ അഞ്ച് മാസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവിധയിടങ്ങളില്‍ കൊണ്ടുപോയിട്ടായിരുന്നു പീഡനം. കുട്ടിയുടെ അമ്മായിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.’- അഡീഷണല്‍ എസ് പി ശ്രീത്തി പറഞ്ഞു. അഭി, ഗിരീഷ്, വികാസ്, […]

Read More

ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ ച​ര്‍​ച്ച​യി​ല്ല; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ നടത്തുന്ന സമരവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് ഉപരിസഭയായ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ വിഷയം രാജ്യസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ടു തവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച നടത്താനാവില്ലെന്ന് നിലപാട് സ്വീകരിച്ച അധ്യക്ഷൃന്‍ എം. വെങ്കയ്യ പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ആദ്യം […]

Read More

കൊച്ചിന്‍ ഹനീഫ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം

വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് മലയാളികളുടെ അഭിമാനമായി മാറിയ കൊച്ചിന്‍ ഹനീഫ വിടവാങ്ങിയിട്ട് ഇന്ന് പതിനൊന്ന്‌ വര്‍ഷം തികഞ്ഞിരിക്കുകയാണ്. അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും ചലച്ചിത്രലോകത്ത് പകരം വയ്ക്കാനില്ലാത്ത വേഷങ്ങള്‍ പകര്‍ന്നാടിയ ഹനീഫ മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരനായ നടനായിരുന്നു. നര്‍മ്മം കലര്‍ന്ന സംസാരത്തിലൂടെയും അഭിനയ മികവിലൂടെയും അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ഓര്‍മ്മകളാണ്. കലാജീവിതത്തിന്റെ തുടക്കം മിമിക്രിയില്‍ ആയിരുന്നു. മഹാരാജാസില്‍ പഠിക്കുമ്ബോള്‍ തന്നെ ശിവാജി ഗണേശനേയും സത്യനേയും ഉമ്മറിനേയും ഒക്കെ അനുകരിച്ച്‌ കയ്യടി നേടിയിരുന്നു. 1951 ഏപ്രില്‍ […]

Read More

സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് തള്ളിയത്. കെടിഡിസി, ബെവ്‌കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് കേസ്. 16 ലക്ഷത്തിലധികം രൂപ ഇങ്ങനെ തട്ടിയെടുത്തെന്നാണ് പരാതി. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ട് പേരാണ് പരാതി നല്‍കിയത്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More

ഡോ​ള​ര്‍ ക​ട​ത്ത് കേ​സ്: സ്പീ​ക്ക​റെ ക​സ്റ്റം​സ് അ​ടു​ത്തയാ​ഴ്ച ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് അ​ടു​ത്താ​ഴ്ച ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ല്‍​കാ​തെ അ​നൗ​ദ്യോ​ഗി​ക​മാ​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ നേ​രി​ട്ടെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. നേ​ര​ത്തെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ചോ​ദ്യം ചെ​യ്യു​മെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യെ​ന്ന കേ​സി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൈാ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പീ​ക്ക​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. സ്വ​പ്ന​യും സ​രി​ത്തും കോ​ണ്‍​സു​ലേ​റ്റി​ലെ ഫി​നാ​ന്‍​സ് മേ​ധാ​വി​യാ​യ ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദും ചേ​ര്‍​ന്ന് 1.90 ല​ക്ഷം […]

Read More

നടി ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു

നടിയും അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു. 2014-ലായിരുന്നു ജോമോന്റെയും ആന്‍ അഗസ്റ്റിന്റെയും വിവാഹം നടന്നത്. ഒരുമിച്ചു മുന്നോട്ടു പോകാന്‍ കഴിയാത്തതിനാലാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ജോമോന്‍ ചേര്‍ത്തല കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാവാന്‍ ആന്‍ അഗസ്റ്റിന് നോട്ടീസയച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമാരംഗത്തെത്തിയത്. സ്വതന്ത്രഛായാഗ്രാഹകനായി ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ എത്തിയ ജോമോന്‍ […]

Read More