Blog Post

Karanavars > News >

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷനായി സംസ്ഥാനം സജ്ജമായിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചതില്‍ സന്തോഷമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ സമ്ബന്ധിച്ച ആശങ്കകള്‍ അകറ്റിനിര്‍ത്തുന്നതിനായി ആദ്യം കുത്തിവെപ്പെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവസരം വരാന്‍ കാത്തിരിക്കുകയായിരുന്നു. ഇനി അതാവാം. താനും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കും. വാക്‌സിന്‍ എടുക്കുന്നതിനായി സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും നേരത്തെ തയ്യാറായിരുന്നു. എന്നാല്‍ ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം വാക്‌സിന്‍ എടുക്കേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രി […]

Read More

സ്വര്‍ണ വില കൂടി; പവന് 280 രൂപകൂടി 34,440 രൂപയിലെത്തി

കോഴിക്കോട്​: അഞ്ച്​ ദിവസത്തെ ഇടവേളക്ക്​ ശേഷം സ്വര്‍ണത്തിന്​ വീണ്ടും വില കൂടി. ഗ്രാമിന്​ 35 രൂപയും പവന്​ 280 രൂപയുമാണ്​ വര്‍ധിച്ചത്​. ഇതോടെ ഗ്രമിന്​ 4305 രൂപയും പവന്​ 34440 രുപയുമായി. ഇതിന്​ മുമ്ബ്​ കഴിഞ്ഞ ചൊവ്വാഴ്ചയാണ്​ വില കൂടിയത്​. അന്ന്​ ഗ്രാമിന്​ 60 രൂപയും പവന്​ 480 രൂപയുമാണ്​ വര്‍ധിച്ചത്​. ഒരുപവന്​ 35080 രൂപയായിരുന്നു. പിന്നീട്​​ തുടര്‍ച്ചയായി വില കുറഞ്ഞു. ഗ്രാമിന്​ 115 രൂപയും പവന്​ 920 രൂപയുമാണ്​ ഈ ദിവസങ്ങളില്‍ കുറഞ്ഞത്​. 2020 ജ​നു​വ​രി […]

Read More

തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ 31 വരെ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്താന്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. കണ്ടെയിന്‍മെന്റ് സോണിലുള്‍പ്പെടെ നിയന്ത്രണം തുടരാന്‍ അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്. ഒപ്പം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതിയുള്ളത്.

Read More

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയെറ്ററുകളില്‍ പുതിയ റിലീസ് വേണ്ടന്ന് തീരുമാനം

തിരുവനന്തപുരം: സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയെറ്ററുകളില്‍ പുതിയ റിലീസ് വേണ്ടന്ന് ഫിലിം ചേമ്ബറും ഉടമകളും നിര്‍മാതാക്കളും തീരുമാനിച്ചു. ഇതോടെ മലയാള സിനിമയില്‍ വീണ്ടും പുതിയ പ്രതിസന്ധിക്ക് തുടക്കമായി. സെക്കന്‍ഡ് ഷോ അനുവദിക്കുന്നതില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ തിയെറ്ററുകളും പൂട്ടുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകും. വരും ദിവസങ്ങളില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഇതില്‍ തീരുമാനമെടുക്കാനാണ് സിനിമാ രംഗത്തെ വിവിധ സംഘടനകളുടെ തീരുമാനം. സെക്കന്‍ഡ് ഷോ ഇല്ലാതെ ഒരുതരത്തിലും തിയെറ്റര്‍ ലാഭകരമായി കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് […]

Read More

പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു .ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് .കോവിഡിന് എതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ ഡോക്ടറുമാരും ശാസ്ത്രജ്ഞരും വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹം പറഞ്ഞു . വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ എല്ലാവരും വാക്‌സിന്‍ എടുക്കണം .കോവിഡ് മുക്ത ഇന്ത്യക്കായി നമ്മുക്ക് ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു .അതേ സമയം വാക്‌സിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് രാജ്യത്ത് തുടക്കം കുറിക്കും .60 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും 45 മുകളില്‍ […]

Read More

നാളെ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങില്ല

കൊച്ചി: രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍, ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തില്‍ പങ്കെടുക്കില്ല. അതിനിടെ സമരത്തെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം […]

Read More

സംസ്ഥാനത്ത് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 236 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍കോട് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് […]

Read More

വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സൗജന്യം

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമായി നടത്തുമെന്നും കെകെ ശൈലജ ടീച്ചര്‍. കൊവിഡ് പ്രതിരോധത്തില്‍ മാത്രമല്ല മറ്റ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കേരളത്തിനായെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് ഇതര രോഗങ്ങള്‍ക്കും കൃത്യമായ ചികിത്സ ഉറപ്പാക്കിയതോടെ കൊവിഡ് മരണങ്ങള്‍ മാത്രമല്ല മറ്റ് മരണങ്ങളും നിയന്ത്രിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ കൊവിഡ് കാലത്ത് ആരും പട്ടിണി കിടന്നിട്ടില്ലെന്നും വാക്‌സിനേഷന്റെ ഏറ്റവും കൂടുതല്‍ ഗുണം കേരളത്തിനാണ് ലഭിക്കുകയെന്നും ആരോഗ്യമന്ത്രി […]

Read More

കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസ് കണ്ടയ്‌നര്‍ ലോറിയില്‍ ഇടിച്ച്‌ അപകടം

സൂപ്പര്‍ ഫാസ്റ്റാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ അധികം യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പരിക്കേറ്റ യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിക്കുകയാണ്.

Read More

സൂര്യ ചിത്രം സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി

ചെന്നൈ: സൂര്യ ചിത്രം സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി . പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സുരറൈ പോട്രും ഇടംപിടിച്ചിരിക്കുന്നത്. ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ്‌ ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ വിമാന കമ്ബനി സ്ഥാപകന്‍ ക്യാപ്‌റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുളള ചിത്രമായിരുന്നു ‘സൂരറൈ പോട്ര്. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്ക് കൂടി […]

Read More