ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ സമരം ശക്തമാകുന്നു
പ്രധാന തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ (INDIA Bloc) നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ (SIR) നടപടികളിലെ വീഴ്ചകളും ആരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ അതീവ ജാഗ്രതയും ശക്തമായ സുരക്ഷാക്രമീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്ത് കേന്ദ്ര സേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (RAF) കൂടുതല്‍ വിന്യസിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ നിന്നും […]