Blog Post

Karanavars > News >

 പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺ കോൾ : 2 പേർ പിടിയിൽ

കേരളത്തിലെ ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിലും പ്രൈവറ്റ് സെക്രട്ടറിയുടെ പേരിൽ വ്യാജ ഫോൺ സന്ദേശങ്ങളയച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതികൾ പിടിയിലായി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പുവീരന്മാരെയാണ് കേരള പൊലീസ് പിടികൂടിയത്. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പേരിൽ വ്യാജ വാട്സാപ്പ് കോളുകൾ ചെയ്ത് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം പണം തട്ടാൻ ശ്രമിച്ചത്. സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് […]

Read More

ഇനി ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഇഷ്ടമുള്ള നിറം നൽകാം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ള നിറം നിർബന്ധമാക്കൽ വ്യവസ്ഥ സർക്കാർ പിൻവലിക്കുന്നു. ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഇഷ്ടമുള്ള നിറങ്ങൾ നൽകി സർവീസ് നടത്താമെന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (STA) സുപ്രധാന തീരുമാനം സർക്കാർ പൂർണ്ണമായി അംഗീകരിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഗതാഗത വകുപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. 2022 ഒക്ടോബറിൽ പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ ദാരുണമായ ബസ് അപകടത്തെത്തുടർന്നാണ് സംസ്ഥാനത്തെ മുഴുവൻ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും വെള്ള നിറം നിർബന്ധമാക്കി […]

Read More

സ്ത്രീകൾക്കായി KSRTC രാത്രികാല പിങ്ക് ബസ് വരുന്നു

സ്ത്രീകളുടെ രാത്രികാല യാത്ര കൂടുതൽ സുരക്ഷിതവും ആശങ്കരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കായി മാത്രമുള്ള പ്രത്യേക ‘പിങ്ക് ബസ്’ സർവീസുകൾ നാളെ (വ്യാഴാഴ്ച) തിരുവനന്തപുരത്ത് ഔദ്യോഗികമായി നിലവിൽവരും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഈ സുപ്രധാന കാൽവെപ്പ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് തിരുവനന്തപുരം […]

Read More

ടൊവിനോയുടെ നിലപാടിന് പിന്നാലെ രാഷ്ട്രീയ പോര്; വീടിനു മുന്നിൽ യുവമോർച്ച പ്രതിഷേധവും DYFI ഐക്യദാർഢ്യവും

ഡൽഹിയിലെ സിജെപി (CJP) സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടൻ ടൊവിനോ തോമസിന്റെ നിലപാട് കേരളത്തിൽ ശക്തമായ രാഷ്ട്രീയ പോരിന് വഴിവെച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ടൊവിനോ രംഗത്തുവന്നതിന് പിന്നാലെ, തൃശൂർ ഇരിങ്ങാലക്കുടയിലെ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ യുവമോർച്ച പ്രവർത്തകർ വായ്മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന് മറുപടിയായി നടന് പിന്തുണയുമായി ഡിവൈഎഫ്ഐ (DYFI) പ്രവർത്തകരും വീടിനു മുന്നിലേക്ക് പ്രകടനം നടത്തി. സംഭവത്തിന്റെ പശ്ചാത്തലം ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ നടപടികളെ വിമർശിച്ചും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ […]

Read More

പ്രകാശ് രാജിന്റെ വാഗമണ്‍ ഉള്ള ഭൂമിയില്‍ പരിശോധനയ്ക്ക് കളമൊരുങ്ങി; റവന്യൂ വകുപ്പ് നോട്ടീസ് നല്‍കും

വാഗമണ്‍ വരാട്ടുമേട്ടില്‍ പ്രമുഖ നടന്‍ പ്രകാശ് രാജ് സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് ഔദ്യോഗിക നോട്ടീസ് നല്‍കാന്‍ ഒരുങ്ങുന്നു. ഇടുക്കി ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ വ്യാപകമായി കയ്യേറിയ സര്‍ക്കാര്‍ ഭൂമികള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരാട്ടുമേട് പ്രദേശത്ത് റവന്യൂ വകുപ്പ് ശക്തമായ ഒഴിപ്പിക്കല്‍ നടപടികളും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇവിടെ ഭൂമിയുള്ള പ്രമുഖരുടെയും സിനിമാ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും രേഖകള്‍ പരിശോധിക്കുന്നത്. പ്രദേശത്ത് പലരും വ്യാജ രേഖകള്‍ […]

Read More

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മൂന്നംഗ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി. 2025-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ മിനുക്കുപണികൾക്കായി ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നിർണായക നടപടി. 2019-ൽ നടന്ന സ്വർണ തിരിമറി മറച്ചുവെക്കാനാണ് 2025-ൽ ഈ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് അന്വേഷണ […]

Read More

പാലാ നഗരസഭയിൽ കയ്യാങ്കളി : UDF-ന് ഭരണം നഷ്ടമായി

കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച പാലാ നഗരസഭയിൽ യു.ഡി.എഫ് ഭരണം ഔദ്യോഗികമായി നഷ്ടമായി. ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കൗൺസിലിൽ പാസായി. മുന്നണിക്കുള്ളിലെ വിഭാഗീയതയും ഭരണപക്ഷത്തെ കൗൺസിലർമാരുടെ പരസ്യമായ എതിർപ്പുമാണ് ഭരണസ്തംഭനത്തിലേക്കും ഒടുവിൽ ഭരണം നഷ്ടപ്പെടുന്നതിലേക്കും നയിച്ചത്. 26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ കുറച്ചുകാലമായി യു.ഡി.എഫ് നേതൃത്വവും സ്വതന്ത്ര മുന്നണിയും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. നഗരസഭാ ബസ് സ്റ്റാൻഡ് വിട്ടുനൽകിയതുൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും സ്വതന്ത്ര കൗൺസിലർമാരും തമ്മിലുള്ള […]

Read More

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിലേക്ക് സംവിധായകൻ ബ്ലെസ്സിയുടെ പേര് സജീവ പരിഗണനയിൽ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിലേക്ക് പ്രശസ്ത സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ ബ്ലെസ്സിയുടെ പേര് സജീവ പരിഗണനയിൽ. അക്കാദമി നേതൃത്വത്തിലേക്ക് സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖരുടെ പേരുകൾ ഉയർന്നു വരുന്നതിനിടയിലാണ് ബ്ലെസ്സിയുടെ പേര് അന്തിമ ചർച്ചകളിൽ സജീവമായി ഇടംപിടിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര ലോകത്ത് തന്‍റേതായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ബ്ലെസ്സിയുടെ പേര് ഉയർന്നുവന്നത് സിനിമാ സാംസ്കാരിക രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’, ആടുജീവിതം തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസയും ഒട്ടനവധി സംസ്ഥാന-ദേശീയ […]

Read More

ട്രെയിനിൽ നാടകം: റിസർവ്ഡ് കോച്ചിൽ യാത്ര ചോദ്യം ചെയ്ത ടിടിഇ-യെ യുവതി മർദിച്ചു

ജനറൽ ടിക്കറ്റുമായി റിസർവ്ഡ് കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് ട്രെയിനിൽ വച്ച് യാത്രക്കാരിയുടെ മർദനം. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പാലക്കാട് ഡിവിഷനിലെ ടിടിഇ എസ്. സുജിത്തിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തൃത്താല പട്ടിത്തറ സ്വദേശിനി കെ.പി. ശ്രുതിക്കെതിരെ ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകാനായി ജനറൽ ടിക്കറ്റെടുത്ത യുവതി, ട്രെയിനിലെ എസ്-5 റിസർവ്ഡ് കമ്പാർട്ട്മെന്റിലാണ് കയറി ഇരുന്നത്. ടിക്കറ്റ് […]

Read More

 ദേവസ്വം ആസ്ഥാനത്തെ ചന്ദനമരം മുറിക്കൽ: അബദ്ധമല്ല, ബോധപൂർവമെന്ന് അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട്

തിരുവനന്തപുരം നന്ദൻകോട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും വിലപിടിപ്പുള്ള ചന്ദനമരം മുറിച്ചുമാറ്റിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഇത് വെറുമൊരു അബദ്ധമോ തെറ്റിദ്ധാരണയോ അല്ലെന്നും, മറിച്ച് അറിഞ്ഞുകൊണ്ട് ബോധപൂർവം നടത്തിയ നടപടിയാണെന്നും വ്യക്തമാക്കിക്കൊണ്ട് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ദേവസ്വം കമ്മീഷണർക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. ആസ്ഥാനത്തെ ക്യാന്റീന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിയ കരാർ തൊഴിലാളികളാണ് അനുമതിയില്ലാതെ വളപ്പിൽ നിന്ന ചന്ദനമരം മുറിച്ചുമാറ്റിയത്. തുടക്കത്തിൽ തെറ്റിദ്ധാരണ മൂലം സംഭവിച്ച അബദ്ധമാണിതെന്നായിരുന്നു ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം. എന്നാൽ മരം മുറിക്കരുതെന്ന് പ്രദേശവാസികളും […]

Read More