Blog Post

Karanavars > News >

ഡല്‍ഹിക്ക് പ്രാണവായു എത്തിക്കാനൊരുങ്ങി കേരളം

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിക്ക് സഹായമെത്തിക്കാന്‍ കേരളം ഒരുങ്ങി. ഇന്ത്യയില്‍ ഓക്‌സിജന്‍ അധികമായി ഉല്‍പാദിപ്പിക്കുന്ന ഒരേ ഒരു സംസ്ഥാനമായ കേരളത്തോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഡല്‍ഹി മലയാളി സംഘടനകളും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സിജന്‍ എത്തിക്കാന്‍ കേരളം ഒരുങ്ങിയത്. ഓക്‌സിജന്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും അനുഭാവപൂര്‍വമായ നിലപാടെടുത്തിരുന്നു. എന്നാല്‍, ഓക്സിജന്‍ നല്‍കാന്‍ കേരളം സന്നദ്ധമാണെങ്കിലും അതു […]

Read More

കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വീക്കെന്‍ഡ് കര്‍ഫ്യൂ

ന്യൂഡല്‍ഹി: കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ‘വീക്കെന്‍ഡ് കര്‍ഫ്യൂ‘ പ്രഖ്യാപിച്ചു. ആവശ്യസേവനങ്ങള്‍ മാത്രം അനുവദിക്കും. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളില്‍ നിന്നുള്‍പ്പെടെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കര്‍ഫ്യൂ പാസ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം.മുന്‍കൂര്‍ നിശ്ചയിച്ച വിവാഹ പരിപാടികള്‍ക്കും കര്‍ഫ്യൂ പാസ്. മാളുകള്‍, ജിംനേഷ്യങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, സ്പാകള്‍ തുടങ്ങിയവ അടച്ചിടണം. ഓരോ മേഖലയിലും ഒരു ആഴ്ചച്ചന്ത മാത്രം തുറക്കാം. സിനിമാശാലകളില്‍ 30% കാഴ്ചക്കാര്‍ […]

Read More

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന് ; ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും

ഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന്. ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. 11-നാണു വോട്ടെണ്ണല്‍. ജനുവരി 14-നു വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22-നാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 24. കേന്ദ്രബജറ്റില്‍ ഡല്‍ഹിക്കായി പ്രത്യേക പ്രഖ്യാപനങ്ങള്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഫെബ്രുവരി […]

Read More

ഡൽഹിയിൽ പൊലീസ് – അഭിഭാഷക സംഘർഷത്തിന് അയവില്ല

പ്രതിഷേധത്തിനു ശേഷം ഡൽഹി പൊലീസ് അംഗങ്ങൾ ജോലിയിൽ പ്രവേശിച്ചെങ്കിലും അഭിഭാഷകരുടെ കോടതി ബഹിഷ്കരണം തുടരുകയാണ്.ഡൽഹിയിലെ 6 ജില്ലാ കോടതികളും തുടർച്ചയായ മൂന്നാം ദിവസവും അഭിഭാഷകർ ബഹിഷ്കരിച്ചു. 2 അഭിഭാഷകർ ആത്മഹത്യാ ഭീഷണി മുഴക്കിയതും ആശങ്കയുയർത്തി. തീസ്ഹസാരി കോടതി വളപ്പിൽ സംഘർഷത്തിലുൾപ്പെട്ട പൊലീസുകാർക്കെതിരെയും കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ആവശ്യം. പട്യാല ഹൗസ്, സാകേത് കോടതികളുടെ പ്രധാന ഗേറ്റ് അഭിഭാഷകർ പൂട്ടി. ഹർജിക്കാരെ അകത്തുകയറാൻ അനുവദിച്ചില്ല. രോഹിണി ജില്ലാ കോടതിയിൽ ഒരാൾ ദേഹത്തു മണ്ണെണ്ണയൊഴിച്ചും മറ്റൊരാൾ കോടതി […]

Read More
  • 1
  • 2