Blog Post

Karanavars > News >

ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് പ്രതീകാത്മക വിചാരണ; ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ സഖ്യം രാംലീല മൈതാനിയിലേക്ക്

വോട്ടു ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സമരം കടുപ്പിച്ച് പ്രതിപക്ഷ ഇന്‍ഡ്യ സഖ്യം. പ്രതിഷേധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ഇന്ന് പ്രതീകാത്മക ‘ജനകീയ കുറ്റവിചാരണ’ (ജന്‍ മഹാഭിയോഗ്) നടക്കും. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്‍ഡ്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിരന്തര പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്ന് വൈകീട്ട് രാജാജി മാര്‍ഗിലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് ഈ വേറിട്ട പ്രതിഷേധ പരിപാടി […]

Read More

 ജന്തർ മന്തർ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

ഡൽഹിയിലെ ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രതിഷേധം നടത്താൻ ശ്രമിച്ച സംഭവത്തിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. കേസിൽ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം ഇന്നലെ ഇവരെ ബോണ്ട് വ്യവസ്ഥയിൽ ജയിൽ മോചിതരാക്കിയതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ സംഘം സമൻസ് അയച്ചിരിക്കുന്നത്. ഒക്ടോബർ 13-നാണ് പ്രതിഷേധ നിരോധിത മേഖലയായി പ്രഖ്യാപിച്ച ജന്തർ മന്തറിലേക്ക് സിജെപി […]

Read More

ദില്ലിയിൽ അഭിജീത് ദീപ്കെ മുൻകരുതൽ തടങ്കലിൽ; 10 മണിക്കൂർ കഴിഞ്ഞിട്ടും വിവരമില്ലെന്ന സി.ജെ.പി ആരോപണത്തിന് പിന്നാലെ നടപടി

കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെയെ ദില്ലി പോലീസ് മുൻകരുതൽ കസ്റ്റഡിയിലെടുത്തു. കൊണാട്ട് പ്ലേസിൽ സംഘടിപ്പിക്കാനിരുന്ന ‘തിരംഗ യാത്രാ’ പ്രതിഷേധത്തിന് മുന്നോടിയായാണ് ഇന്നലെ വൈകുന്നേരം അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിലേറെ പിന്നിട്ടിട്ടും അഭിജീതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി അഭിഭാഷകരുമായി സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും സി.ജെ.പി ആരോപിച്ചിരുന്നു. ദേശീയ പതാക ഉയർത്താൻ മാത്രമാണ് താൻ പുറപ്പെട്ടതെന്നും യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അഭിജീത് പോലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ […]

Read More

ജന്ദർ മന്ദറിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് സി.ജെ.പി മിന്നൽ സമരം: അഭിജിത് ദീപ്‌കെയും പ്രവർത്തകരും കസ്റ്റഡിയിൽ

തലസ്ഥാന നഗരിയെ കടുത്ത സുരക്ഷാ വലയത്തിലാക്കി പോലീസിൻ്റെ കണ്ണുവെട്ടിച്ച് ഡൽഹിയിലെ ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകരുടെ മിന്നൽ സമരം. സമരം തടയാനായി ഡൽഹി അതിർത്തികളിലും ജന്ദർ മന്ദറിലും ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. എന്നാൽ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇന്ന് പെട്ടെന്ന് സി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾക്കെതിരെയുമായിരുന്നു സമരം. അനുമതിയില്ലാത്ത പ്രതിഷേധമായതിനാൽ പോലീസ് ഉടനടി ഇടപെട്ട് സി.ജെ.പി നേതാവ് അഭിജിത് […]

Read More

‘ആര് നൽകി അനുമതി?’; സി.ജെ.പി നേതാക്കളെ വിമാനത്തിൽ നിന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനോട് എയർ ഇന്ത്യ

ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വിമാനത്തിനുള്ളിൽ അതിക്രമിച്ചുകയറി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതാക്കളെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് നടപടിയിൽ കടുത്ത വിയോജിപ്പുമായി എയർ ഇന്ത്യ രംഗത്ത്. ആരാണ് പൊലീസിന് ഇതിന് അനുമതി നൽകിയതെന്നും എതുതരം നടപടിക്രമങ്ങളാണ് പാലിച്ചതെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ അധികൃതർ ഔദ്യോഗികമായി വിശദീകരണം തേടി. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ നിന്നും ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ.ഐ. 2428 വിമാനത്തിൽ യാത്രക്കാർ പുറത്തിറങ്ങും മുൻപ് പൊലീസ് സംഘം ഇരച്ചുകയറിയത്. തുടർന്ന് സി.ജെ.പി. […]

Read More

 സുപ്രീംകോടതിയിലേക്ക് ഇന്ത്യാസഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച്: രാഹുൽ ഗാന്ധി നയിക്കും

തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദങ്ങളിലും വോട്ട് ചോർച്ച ആരോപണങ്ങളിലും പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തെ പ്രക്ഷോഭഭൂമിയാക്കി മാറ്റിക്കൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാസഖ്യം ഇന്ന് പരമോന്നത നീതിപീഠത്തിലേക്ക് മാർച്ച് നടത്തുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ‘ചലോ ദില്ലി’ എന്ന പേരിൽ സുപ്രീംകോടതിയിലേക്ക് ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനത്തെ തുടർന്നാണ് രാഷ്ടീയ നേതാക്കളും വിദ്യാർത്ഥികളും സിവിൽ സൊസൈറ്റി സംഘടനകളും അടങ്ങുന്ന വൻ […]

Read More

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർമന്തറിൽ പ്രതിഷേധം; തലസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനാം തുടരും , മെട്രോയും കടകളും അടച്ചിടും ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ നടക്കുന്ന വൻ പ്രതിഷേധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് അതീവ ജാഗ്രതയും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇന്ന് ജന്തർമന്തറിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്. വോട്ടർ പട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഡൽഹിയിൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് അധികാരികൾ നടപ്പിലാക്കിയിട്ടുള്ളത്. പെട്ടെന്നുള്ള ഈ നിയന്ത്രണങ്ങൾ കാരണം […]

Read More

സിജെപി പ്രതിഷേധം: ദില്ലിയിൽ വൻ സുരക്ഷ, ഗതാഗത നിയന്ത്രണം ശക്തം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി അതായത് സിജെപി ദില്ലിയിലെ ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് തലസ്ഥാനത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, പാർട്ടി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാൽ പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. ക്രമസമാധാന പാലനം ഉറപ്പാക്കാനായി ദില്ലി പൊലീസിന് പുറമെ […]

Read More

പ്രതിഷേധത്തിൽ പങ്കെടുക്കരുത്: പള്ളി മൈക്കിലൂടെ ആഹ്വാനം ചെയ്ത് ഡൽഹി പൊലീസ്; സി.ജെ.പി പ്രതിഷേധം തടയാൻ ഡൽഹിയിൽ കരുതൽ തടങ്കലും കനത്ത കാവലും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചുകളെ നേരിടാൻ ഡൽഹി പൊലീസ് അതീവ ജാഗ്രതയിൽ. ഇതിന്റെ ഭാഗമായി ഇന്ന് പഴയ ഡൽഹിയിലെ പള്ളിയിലെ മൈക്കിലൂടെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രഖ്യാപനം വലിയ ചർച്ചയായിരിക്കുകയാണ്. പ്രതിഷേധ പരിപാടികളിൽ ആരും പങ്കെടുക്കരുതെന്നും കുട്ടികളെയും കുടുംബാംഗങ്ങളെയും ഒഴിവാക്കണമെന്നും പള്ളി മൈക്കിലൂടെ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കർശന കരുതൽ തടങ്കലുകളും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിൽ […]

Read More

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം: ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ സമരം ശക്തമാകുന്നു

പ്രധാന തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ (INDIA Bloc) നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ (SIR) നടപടികളിലെ വീഴ്ചകളും ആരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ അതീവ ജാഗ്രതയും ശക്തമായ സുരക്ഷാക്രമീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്ത് കേന്ദ്ര സേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (RAF) കൂടുതല്‍ വിന്യസിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ നിന്നും […]

Read More